മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു

മകളുടെ വിവാഹദിനത്തില്‍ കൊല്ലപ്പെട്ട പിതാവ് രാജന്റെ മൃതദേഹം സംസ്‌കരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലെത്തിച്ചാണ് സംസ്‌കരിച്ചത്. പുലര്‍ച്ചെ അതിക്രമിച്ചെത്തിയ യുവാക്കള്‍ രാജനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Also read- ക്രിമിനല്‍ പശ്ചാത്തലം കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് വൈരാഗ്യത്തിന് കാരണമായി; രാജുവിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടി

അത്യന്തം വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് തിരുവനന്തപുരം വടശ്ശേരി കോണത്ത് ശ്രീലക്ഷ്മി എന്ന വീട് സാക്ഷ്യം വഹിച്ചത്. അക്രമി സംഘത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ രാജുവിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കല്യാണ പന്തലില്‍ എത്തിച്ചത് കാഴ്ചക്കാരെയും ഈറനണിയിച്ചു.

Also Read- ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം

ഇന്ന് മകളുടെ വിവാഹം നടക്കാനിരിക്കെ അതേ പന്തലില്‍ വച്ചാണ് രാജു കൊല്ലപ്പെടുന്നത്. വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസപ്ഷന്‍ നടന്നിരുന്നു. 11.30 ഓടെ പരിപാടികളൊക്കെ കഴിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ നിന്ന് പോവുകയും ചെയ്തിരുന്നു. 12.30 ഓടെ കല്യാണവീട്ടില്‍ നിന്ന് കരച്ചിലും ബഹളവും കേട്ടാണ് ബന്ധുക്കള്‍ ഓടിയെത്തിയത്. പ്രതി ജിഷ്ണുവും സംഘവും കുളിമുറിയുടെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി രാജുവിനെ മര്‍ദിക്കുന്നതാണ് ബന്ധുക്കള്‍ കാണുന്നത്. പിടിച്ചുമാറ്റാന്‍ വന്ന പെണ്‍കുട്ടിയെയും അമ്മയെയും നാലുപേരും മര്‍ദിച്ചു.

പെണ്‍കുട്ടിയെയാണ് പ്രതിയായ ജിഷ്ണു ആദ്യം മര്‍ദിച്ചത്. പിടിച്ചുമാറ്റാനെത്തിയ രാജുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മണ്‍വെട്ടികൊണ്ട് തലക്കടിക്കുകയും ചെയ്തു. തലക്കേറ്റ പരുക്കാണ് രാജുവിന്റെ മരണത്തില്‍ കലാശിച്ചത്. ജിഷ്ണുവിന്റെ സഹോദരന്‍ ജിജിനാണ് മണ്‍വെട്ടികൊണ്ട് രാജുവിനെ ആക്രമിച്ചത്. പരുക്കേറ്റവരെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News