സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്, ആദ്യ ദിനം പിന്നിടുമ്പോൾ പൂർത്തിയാക്കിയത് 200 മൽസരങ്ങൾ; മന്ത്രി വി. ശിവൻകുട്ടി

V sivankutty

സംസ്ഥാന സ്കൂൾ കായികമേളയിൽ മൽസരങ്ങളുടെ ആദ്യ ദിനം പിന്നിടുമ്പോൾ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്തെന്ന് മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ ജില്ല രണ്ടാം സ്ഥാനത്തും തൃശ്ശൂർ മൂന്നാം സ്ഥാനത്തുമാണുള്ളത്. കായിക മൽസരങ്ങളിൽ ഇതുവരെ 200 മൽസരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും കായിക അധ്യാപകരുടെ കുറവിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ ലൈസൻസ് കാണിച്ചാലും മതി; മന്ത്രി കെ ബി ഗണേഷ്കുമാർ

പരാതികൾ ഇല്ലാതെ മികച്ച രീതിയിൽ കായിക മേള കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നത്. ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടു കഴിഞ്ഞെന്നും ഉദ്ഘാടന സമ്മേളനം പോലെ തന്നെ സമാപന സമ്മേളനവും വിപുലമായി നടത്താനാണ് പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News