സോഫ്റ്റ് വെയർ രംഗത്തെ നിക്ഷേപങ്ങളിൽ ഏഷ്യയിൽ തന്നെ ഒന്നാമതായി കേരളത്തിലെ നഗരം. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് കൊൽക്കത്തയും തിരുവനന്തപുരവും മാത്രം. മികച്ച ബിസിനസ് ലൊക്കേഷന്‍, അനുകൂല കാലാവസ്ഥ, മികവുറ്റ ജീവിത സാഹചര്യവും നിലവാരവും, കുറഞ്ഞ റിസ്‌കുകള്‍, ആകര്‍ഷകമായ തീരപ്രദേശങ്ങള്‍ എന്നിവയാണ് തിരുവന്തപുരത്തെ പട്ടികയിൽ ഇടം നേടാൻ അർഹരാക്കിയത്.
Also Read: കാസർഗോഡ് കാറഡുക്ക സഹകരണ സംഘം തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ലോകത്ത് സോഫ്റ്റ്‌വെയര്‍ അനുബന്ധ മേഖലയില്‍ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ 24 നഗരങ്ങളിലൊന്നായാണ് തിരുവനന്തപുരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ഉയര്‍ന്ന ലഭ്യത, മികച്ച ഇംഗ്ലീഷ് നൈപുണ്യം, കുറഞ്ഞ വേതനനിരക്ക്, വളരുന്ന ഇന്ത്യന്‍ ബിസിനസ് നഗരം എന്നിവയാണ് കൊൽക്കത്തയെ അർഹരാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here