സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് ഇരട്ട കിരീടം

സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടം കരസ്ഥമാക്കി തിരുവനന്തപുരം. പുരുഷന്മാർ കോട്ടയത്തെ 22–25, 25–18, 25–23, 25–17ന്‌ കീഴടക്കി. വനിത വോളി ടീം കണ്ണൂരിനെ ഏകപക്ഷീയമായ പോരാട്ടത്തിൽ 25–17, 25–10, 25–20ന്‌ തകർത്തു.

ALSO READ: ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി; പൊരുതി സമനില നേടി കേരളം

കണ്ണൂർ ഒപ്പത്തിനൊപ്പം വനിതകളുടെ ആദ്യ സെറ്റിൽ പോരാടിയെങ്കിലും പിന്നീട്‌ തിരുവനന്തപുരം കളി കൈയിലെടുത്തു. രണ്ടാംസെറ്റിൽ കണ്ണൂർ നിഷ്‌പ്രഭമായെങ്കിലും മൂന്നാംസെറ്റിൽ തിരിച്ചുവരവിന്‌ ശ്രമിച്ചെങ്കിലും ഇന്ത്യൻ താരങ്ങളായ കെ എസ്‌ ജിനി, അനുശ്രീ തുടങ്ങിയവരുടെ പ്രതിരോധം തകർക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News