കേരള സ്കൂൾ കായികമേള; നീന്തൽക്കുളത്തിൽ നിന്നും റെക്കോർഡുകളും സ്വർണവും വാരി തിരുവനന്തപുരം

Kerala School Sports Meet

സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ അജയ്യമായി തിരുവനന്തപുരം. രണ്ടാം ദിനത്തിൽ ഏഴ്‌ റെക്കോർഡുകളാണ് നീന്തൽക്കുളത്തിൽ പിറന്നത്. 353 പോയിന്റുമായി പോയിന്റു പട്ടികയിലും കുതിക്കുകയാണ് തിരുവനന്തപുരം. 41 സ്വർണ്ണം, 29 വെള്ളി, 33 വെങ്കലം എന്നിവയാണ് തിരുവനന്തപുരത്തിന്റെ അക്കൗണ്ടിലുള്ളത്.

ജൂനിയർ വിഭാഗം 800 മീറ്റർ ഫ്രീസ്റ്റൈലിൽ തീർഥു സാമദേവ്‌ റെക്കോർഡിട്ടു. ആദ്യദിനം 200 മീറ്റർ ബ്രെസ്‌റ്റ്‌ സ്‌ട്രോക്കിലും രണ്ടാംദിനം 200 മീറ്റർ മെഡ്‌ ലേയിലും പാവണി സരയു നേട്ടം കൊയ്തു. 200 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിൽ എസ്‌ അഭിനവ്‌ പുതിയ സമയം കുറിച്ചു. 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിലും റെക്കോർഡോടെ അഭിനവ് സ്വർണം നേടിയിരുന്നു.

Also Read: സംസ്ഥാന സ്കൂൾ കായിക മേള; ആദ്യ സ്വർണം മലപ്പുറത്തിന്

രണ്ടാംദിനം റെക്കോർഡ്‌ നേടിയ മറ്റുതാരങ്ങൾ: പി പി അഭിജിത്ത്‌ (സബ്‌ജൂനിയർ 50 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്ക്‌, കളമശേരി ഗവ. വിഎച്ച്എസ്എസ് എച്ച്എസ്എസ്), ജി സമ്പത്ത്‌ കുമാർ (സീനിയർ ബോയ്‌സ്‌ 200 മീറ്റ‌ർ ഫ്രീസ്റ്റൈൽ). സീനിയർ ഗേൾസ് വ്യക്തിഗത മെഡ്‌ലേയിൽ നിലവിലെ റെക്കോർഡ്‌ കളമശേരി ഗവ. വിഎച്ച്എസ്എസ് എച്ച്എസ്എസിലെ നദിയ ആസിഫും തുണ്ടത്തിൽ എംവിഎച്ച്എസ്‌എസിലെ എം ആർ അഖിലയും മറികടന്നു. അഖിലയുടെ പേരിലാണ്‌ പുതിയ മീറ്റ്‌ റെക്കോഡ്‌. 4 x 100 മീറ്റ‌ർ ഫ്രീസ്റ്റൈൽ റിലേയിൽ തിരുവനന്തപുരം റെക്കോർഡ്‌ നേടി.

101 പോയിന്റുമായി എറണാകുളമാണ് പോയിന്റു പട്ടികയിൽ രണ്ടാമതുള്ളത്. എട്ട്‌ സ്വർണവും 14 വെള്ളിയും ഏഴ്‌ വെങ്കലവുമാണ്‌ എറണാകുളം സ്വന്തമാക്കിയത്. നാല്‌ സ്വർണവും ഒമ്പത്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമായി 59 പോയിന്റ് നേടിയ കോട്ടയമാണ് മൂന്നാം സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News