വെള്ളായണി കായലിലെ മുങ്ങിമരണം; നടുക്കം മാറാതെ സൂരജ്

തിരുവനന്തപുരം വെള്ളായണി കായലിന്റെ ആഴങ്ങളില്‍ പ്രിയപ്പട്ട മൂന്ന് കൂട്ടുകാരുടെ ജീവന്‍ തന്റെ കണ്‍മുന്നില്‍ പൊലിഞ്ഞതിന്റെ ഞെട്ടല്‍ സൂരജിന് ഇതുവരെ വിട്ടുമാറിയിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളായ വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി 19 , ഫെര്‍ഡിന്‍ 19 , ലിബിനോണ്‍ 19 എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് പൊഴിയൂര്‍ ഇടച്ചിറ കരുണാഭവനില്‍ സൂരജ് ആണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ALSO READ ;‘അച്ഛനെ സംഘിയെന്ന് വിളിക്കരുത്, അത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു’, സംഘിയായിരുന്നെങ്കിൽ ലാൽസലാം അദ്ദേഹം ചെയ്യില്ല

രണ്ടു ബൈക്കുകളിലായി നാലു വിദ്യാര്‍ത്ഥികള്‍ അവധി ദിവസത്തില്‍ വെള്ളായണിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരും കായലില്‍ കുളിക്കാന്‍ ഇറങ്ങി. ഈ സമയം സൂരജ് കരയില്‍ നില്‍ക്കുകയായിരുന്നു. കുളിക്കുന്നതിനിടയില്‍ മൂവരും കായലിലെ ചാലില്‍ അകപ്പെടുകയായിരുന്നു. മൂവരും വെള്ളത്തില്‍ മുങ്ങിയത് കണ്ട് ഭയന്ന സൂരജ് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു.

ALSO READ ; വയനാട് സുൽത്താൻ ബത്തേരിയിൽ വീണ്ടും കരടി

വിഴിഞ്ഞത്തുനിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ചെറിയ വള്ളത്തില്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News