മന്ത്രിമാരേയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനേയും അധിക്ഷേപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നവകേരള സദസ്സില്‍ മന്ത്രിമാര്‍ പിരിവെടുത്ത് പുട്ടടിച്ചെന്നാണ് തിരുവഞ്ചൂരിന്റെ വിവാദ പരാമര്‍ശം. നിയമസഭയില്‍ ബജറ്റിനെ തുടര്‍ന്നുള്ള പൊതുചര്‍ച്ചയിലാണ് തിരുവഞ്ചൂരിന്റെ അധിക്ഷേപം. പുറമെ, ഗുരുതരമായ അധിക്ഷേപമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെയും തൊടുത്തുവിട്ടത്. പൊട്ടന്‍ പുട്ടുവിഴുങ്ങിയത് പോലെ ആകരുതെന്നായിരുന്നു സ്പീക്കര്‍ക്കെതിരായ തിരുവഞ്ചൂരിന്റെ അധിക്ഷേപ പരാമര്‍ശം.
ALSO READ:ഇന്ത്യയില്‍ ബഹുഭാര്യത്വം കുറയുന്നു; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
തിരുവഞ്ചൂരിന്റെ ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പുട്ടടിച്ചതിന് പകരം കാപ്പി കുടിച്ചുവെന്ന് പറയാമെന്നായി തിരുവഞ്ചൂര്‍. എന്നാല്‍ രണ്ട് പരാമര്‍ശങ്ങളും സഭാ രേഖയില്‍ ഉണ്ടാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സഭയെ അറിയിച്ചു.
ALSO READ:‘ഭ്രമയുഗത്തിലെ’ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയാർ, പുതിയ പേര് പ്രഖ്യാപിച്ച് നിർമാതാക്കൾ
അതേസമയം ചെയറിനെതിരായ പരാമര്‍ശം പിന്‍വലിച്ച് തിരുവഞ്ചൂര്‍ മാപ്പ് പറയണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. സഭ്യേതരമായ വാക്കുകള്‍ പിന്‍വലിക്കണമെന്ന് ചെയര്‍ റൂളിംഗ് നല്‍കിയെങ്കിലും തനിക്കുകൂടി ബോധ്യപ്പെട്ടാല്‍ മാത്രമേ തന്റെ പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാകുകയുള്ളൂവെന്നും തിരുവഞ്ചൂര്‍ മറുപടി നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here