‘അപ്പോള്‍ കാണുന്നവനെ അപ്പായെന്ന് വിളിക്കുന്നയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍’; വെള്ളാപ്പള്ളി നടേശന്‍

സ്ഥാനമാനങ്ങള്‍ക്കു വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാണിച്ച തറ വേലയാണ് സോളാര്‍ കേസെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Also Read: കോ‍ഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാ‍ഴ്ചയും അവധി

‘സിബിഐ അന്വേഷണത്തില്‍ സത്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിലെ കഥാ നായകന്മാര്‍ ആരൊക്കെയാണെന്നതും പുറത്തായി. പഴയ ആഭ്യന്തര മന്ത്രിയായിരുന്ന ഒരാളുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച നടന്ന ആളാണ്. സ്ഥാനത്തിന് വേണ്ടി എന്തെല്ലാം തറ വേലകളാണ് അയാള്‍ കാണിച്ചത്. ഉമ്മന്‍ ചാണ്ടിയെ കൈവെള്ളയില്‍ കൊണ്ടു നടന്നിട്ട് മന്ത്രിയായി, പിന്നീട് അദ്ദേഹത്തിന്റെ തന്നെ കാലുവാരി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ച കുലംകുത്തികളുണ്ട്. അപ്പോള്‍ കാണുന്നവനെ അപ്പായെന്ന് വിളിക്കുന്നയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.’- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News