‘കെ സി ജോസഫ് കുഴിതോണ്ടി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നു; താൻ മിതത്വം പാലിക്കുകയാണ്’; കെ സി ജോസഫിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാർ കേസിൽ കെ സി ജോസഫിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പത്തുവർഷം മുമ്പ് നടന്ന കാര്യങ്ങൾ ഇപ്പോൾ കുഴിതോണ്ടി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും താൻ മിതത്വം പാലിക്കുകയാണെന്നും തിരുവഞ്ചൂർ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമിതിയുടെ ആദ്യയോഗം 23ന്

ഉമ്മൻചാണ്ടിയുടെ പേർസണൽ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പന്റെ അറസ്റ്റ് ഉമ്മൻ‌ചാണ്ടി അറിഞ്ഞിരുന്നില്ല എന്ന് കെ സി ജോസഫ് വെളിപ്പെടുത്തലിൽ യുഡിഎഫിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ജോപ്പൻ്റെ അറസ്റ്റ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ലെന്നും അറസ്റ്റ് ഉമ്മൻ ചാണ്ടിയോട് ചോദിക്കണമെന്ന് നിർബന്ധമില്ലെന്നും പ്രതികരിച്ച തിരുവഞ്ചൂർ, ഉമ്മൻചാണ്ടി മരിച്ചതിനുശേഷം എന്തിനാണ് ദല്ലാൾ നന്ദകുമാർ ഇപ്പോൾ കമ്മീഷന് മുമ്പിൽ പറയാത്ത കാര്യങ്ങൾ പറയുന്നതെന്നും ചോദിച്ചു

ALSO READ: നിപ പ്രതിരോധം: കോഴിക്കോട് ജില്ലയിൽ അനിശ്ചിത കാലത്തേക്ക് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സോളാർ കേസിൽ പുനരന്വേഷണം വേണമോയെന്ന ചോദ്യത്തിന് അതിൽ നിയമപരമായ ചില പ്രശ്നങ്ങളുണ്ട് എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മറുപടി. കേസ് അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സിബിഐ ആണെന്നും കേസ് അന്വേഷിക്കണമെന്ന തങ്ങളുടെ കത്തിന് പ്രസക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സോളാർ അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ മൂർച്ഛിക്കുകയാണ്.

ALSO READ: റിപ്പബ്ലിക് ഡേയ്ക്ക് പത്താൻ, ശ്രീകൃഷ്ണ ജയന്തിക്ക് ജവാൻ, ക്രിസ്തുമസിന് ദങ്കി: ഞാൻ ചെയ്യുന്നതല്ലേ യഥാർത്ഥ ദേശീയോദ്ഗ്രഥനമെന്ന് ഷാരൂഖ് ഖാൻ

ജോപ്പന്റെ അറസ്റ്റ് സംബന്ധിച്ചും പുനരന്വേഷണം സംബന്ധിച്ചും രൂക്ഷമായ ഭിന്നതയും ആശയക്കുഴപ്പവുമാണ് യുഡിഎഫിൽ നിലനിൽക്കുന്നത്.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ ജോപ്പന്റെ അറസ്റ്റ് ഉമ്മൻ‌ചാണ്ടി അറിഞ്ഞിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാക്കുകയാണ് മുതിർന്ന നേതാക്കളുടെ വാക്കുകൾ. പുനരന്വേഷണത്തെ സംബന്ധിച്ചും കനത്ത ആശയക്കുഴപ്പമാണ് കോൺഗ്രസിൽ നിലനിൽക്കുന്നത്. സഭാ സമ്മേളനത്തിൽ യുഡിഎഫ് കൊണ്ടുവന്ന അടിയന്തിരപ്രമേയം സ്വയം തിരിച്ചടിയായതിന് പിന്നാലെയാണ് ഇവയെല്ലാം അരങ്ങേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News