കോൺഗ്രസ്സിൽ അച്ചടക്ക ലംഘനം നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ; സ്വന്തം വീട്ടിൽ ഗ്രൂപ്പ് യോഗം വിളിച്ചു

സ്വന്തം വീട്ടിൽ ഗ്രൂപ്പ് യോഗം വിളിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. യോഗം നടന്നത് കോട്ടയം പള്ളിപ്പുറത്ത് കാവിലെ വീട്ടിൽ. കെസി വേണുഗോപാൽ അനുകൂലികളുടെ യോഗം നടന്നത് തിങ്കളാഴ്ച്ച. ദൃശ്യങ്ങൾ കൈരളി ന്യൂസിന്. കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ തിരുവഞ്ചൂർ പക്ഷം വിജയിച്ചിരുന്നു. വിജയിച്ചവരെല്ലാം യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഭവത്തിൽ പരാതി നൽകാനൊരുങ്ങി എ ഗ്രൂപ്പ്.

Also Read; അബികേൽ സാറാ കിഡ്നാപിംങ് കേസ്; പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News