ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലി കുറ്റക്കാരനല്ലെന്നും കോടതി വിധി വരുന്നത് വരെ കുറ്റക്കാരനെന്ന് പറയാനാകില്ലെന്നും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഓരോ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും വരും പോകും. ആയിരക്കണക്കിന് ആളുകള്‍ വരാറുണ്ട്. കോടതി വിധിക്കുന്നതിന് മുന്നെ നമുക്ക് വിധി പ്രഖ്യാപിക്കാനാകുമോ. കേസ് കോടതിയില്‍ കിടക്കുകയാണ്. എല്ലാം പൊലീസും കോടതിയും നോക്കേണ്ടതാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നിഖില്‍ പൈലി ഉള്‍പ്പെട്ടതാണ് കോണ്‍ഗ്രസിനെ കുരുക്കിലാക്കിയിരിക്കുന്നത്.
Also Read: മലമ്പുഴയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ വി ശിവരാമന്‍ അന്തരിച്ചു
അതേസമയം, ഇടുക്കി എഞ്ചിനീയറൂംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന ധീരജിനെ ക്യാമ്പസിനകത്ത് കയറി കുത്തിക്കൊന്ന കേസിലെ പ്രതിയായ നിഖില്‍ പൈലിയാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്നും ഇതെന്ത് സന്ദേശമാണ് കേരളത്തിന് നല്‍കുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്സ് സി തോമസ് ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here