തനിക്ക് ഗ്രൂപ്പില്ല, തന്നെ പലരും ലക്ഷ്യമിടുന്നുണ്ട്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

താൻ യോഗം വിളിച്ചിട്ടില്ല, ഗ്രൂപ്പ് യോഗം ചേർന്നെന്ന വാർത്ത നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തനിക്ക് ഗ്രൂപ്പില്ല, പാർട്ടി ഒന്നായി പോവണമെന്നാണ് തന്റെ ആഗ്രഹമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. താൻ നഗരമധ്യത്തിൽ താമസിക്കുന്ന ആളാണ്, തന്നെ കാണാൻ പല ആളുകളും വരാറുണ്ട്. പാർട്ടിക്കുള്ളിനിന്നും ഉള്ളവരാണ് ഇത്തരം വാർത്തകൾ നൽകുന്നതെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. വാർത്ത കണ്ടിട്ടാണ് താൻ പ്രതികരിക്കുന്നതെന്നും വാർത്ത കൊടുത്തതും, കിട്ടിയ സോഴ്സും മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ കുറെകാലമായി പലരും ലക്ഷ്യമിടുന്നുണ്ട്, എന്നിട്ടും തന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

Also Read; മാധ്യമങ്ങള്‍ കരുതലോടെ പ്രവര്‍ത്തിക്കണം; ദുഃഖിതരുടെ മുന്നിലേക്ക് മൈക്കുമായി ചെല്ലരുത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News