ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല എന്ന നിഗമനത്തിൽ കെപിസിസി അച്ചടക്കസമിതി തീരുമാനിച്ചതായി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആര്യാടൻ ഷൗക്കത്തിനൊപ്പം നിൽക്കുന്ന എ ഗ്രൂപ്പ് നേതാക്കൾ കെപിസിസി അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി. ഷൗക്കത്തിന്റെ കൂടി ആവശ്യപ്രകാരമാണ് അച്ചടക്ക സമിതി കൂടുതൽ നേതാക്കളുടെ വിശദീകരണം തേടുന്നത്. എല്ലാവരെയും കേട്ട ശേഷം മാത്രം അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

Also read:ഓമനിച്ചു വളർത്തിയ പൂച്ചയെ ബലാത്സംഗം ചെയ്തു; വാടകക്കാരനെ കൈയ്യോടെ പിടികൂടി വീട്ടുടമ

തനിക്കെതിരായ ആരോപണങ്ങളിൽ അച്ചടക്ക സമിതിക്ക് മുന്നിൽ വിശദീകരണം നൽകിയ ആര്യാടൻ ഷൗക്കത്ത്, ജില്ലാ നേതൃത്വത്തിനെതിരെ ചില പരാതികളും ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുപക്ഷത്തുമുള്ള കൂടുതൽ നേതാക്കളെ കേൾക്കാൻ അച്ചടക്ക സമിതി തീരുമാനിച്ചത്. എല്ലാവരെയും കേട്ട ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്ന് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തിടുക്കപ്പെട്ടൊരു തീരുമാനം കോൺഗ്രസിന് തിരിച്ചടിയാകും എന്നതാണ് വിലയിരുത്തൽ . മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഷൗക്കത്തിനെ അനുകൂലിച്ചുള്ള പ്രസ്താവനയും സമിതിക്ക് വിനയായി.

Also read:സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍, നിര്‍ദേശങ്ങള്‍

ഔദ്യോഗിക പക്ഷ നേതാക്കൾ ഈ മാസം 13ന് മാത്രമേ സമിതിക്കു മുന്നിൽ ഹാജരാവുകയുള്ളൂ. ഇതോടെ, ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ കെപിസിസി അച്ചടക്ക സമിതി തീരുമാനം വൈകുമെന്ന് ഉറപ്പായി. കടുത്ത നടപടി ഷൗക്കത്തിനെതിരെ ഉണ്ടാകില്ലെന്നാണ് സൂചന. അതിനിടെ, പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് ഷൗക്കത്തിനേർപ്പെടുത്തിയ വിലക്ക് ഈ മാസം 13 ന് അവസാനിക്കും. അതിന് ശേഷവും വിലക്ക് തുടരുമോ അതോ നീക്കുമോ എന്നതും നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News