സോളാര്‍ സമരത്തിന്റ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ജോണ്‍ ബ്രിട്ടാസിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ചെറിയാന്‍ ഫിലിപ്പ്

dr. john brittas m p

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ ജോണ്‍ ബ്രിട്ടാസിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ചെറിയാന്‍ ഫിലിപ്പ്. എല്‍ഡിഎഫിന്റെ സോളാര്‍ സമരം അന്നത്തെ യുഡിഎഫ് മന്ത്രിസഭയെ പിടിച്ചുകുലുക്കിയെന്ന് ശരിവയ്ക്കുന്നതാണ് ചെറിയാന്‍ ഫിലിപ്പിന്റെ തുറന്നുപറച്ചില്‍. ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ:  ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്തത് ജോണ്‍ ബ്രിട്ടാസ് എന്ന അവകാശവാദവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം രംഗത്തെത്തിയിരുന്നു. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലെന്നാണ് ജോണ്‍ മുണ്ടക്കയം അവകാശപ്പെട്ടത്. എന്നാല്‍ ഈ അവകാശവാദങ്ങളൊക്കെ തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്.
മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന സോളാര്‍ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്തിലായിരുന്നു ജോണ്‍ മുണ്ടക്കയത്തിന്റെ അവകാശവാദം.ജോണ്‍ ബ്രിട്ടാസ് വിളിച്ച് ഉമ്മന്‍ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോണ്‍ മുണ്ടക്കയം പറഞ്ഞത്. എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് വീണ്ടും വ്യക്തമാവുകയാണ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് ഇങ്ങനെയാണ്.

‘ഒരവസരത്തില്‍ തന്റെ അടുത്ത സുഹൃത്തായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭക്ഷണമേശയിലിരിക്കുമ്പോള്‍ സോളാര്‍ കേസിലെ ആശങ്കകള്‍ പങ്കുവച്ചു. സമരം തുടങ്ങുന്നതിന് മുമ്പ് അന്നത്തെ ആഭ്യന്തരമന്ത്രിയുടെ വീട്ടില്‍ താന്‍ പോയിരുന്നു. സംസാരത്തിനിടയില്‍ ബ്രിട്ടാസിനോട് സംസാരിക്കാമെന്ന് പറഞ്ഞു. ശേഷം പിന്നീട് ഒരവസരത്തില്‍ ബ്രിട്ടാസിനോട് സംസാരിക്കുന്നതിനിടയില്‍ തിരുവഞ്ചൂരിന്റെ ഫോണ്‍ അവിചാരിതമായി തനിക്ക് വന്നു. ഈ ഫോണ്‍കോള്‍ ബ്രിട്ടാസിന് താന്‍ കൈമാറി. ഒരു മിനിറ്റു പോലും നീണ്ടുനില്‍ക്കാത്ത സംഭാഷണത്തിനിടയില്‍ ബ്രിട്ടാസ് സൗഹൃദപൂര്‍വം തിരുവഞ്ചൂരിനെ കണ്ടു സംസാരിക്കാമെന്ന് നേരിട്ട് സംസാരിക്കാമെന്ന് പറയുന്നു. അപ്പോള്‍ താന്‍ ബ്രിട്ടാസിനെ കാണാമെത്താമെന്ന് തിരുവഞ്ചൂര്‍ ഇങ്ങോട്ട് പറയുകയായിരുന്നു.എന്നാല്‍ ആഭ്യന്തരമന്ത്രിയെന്ന കാര്യം പരിഗണിച്ച് ബ്രിട്ടാസും താനും തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ഇരുകൂട്ടര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിച്ചു.’- എന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.

ALSO READ: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം:നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

മുണ്ടക്കയത്തിന്റെ അവകാശവാദം കേവലം ഭാവന മാത്രമാണെന്നും പുസ്തകം വിറ്റഴിക്കാനുള്ള പൊടിക്കൈ മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. ”ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ചെറിയാന്‍ ഫിലിപ്പിലൂടെ എന്നെയാണ് ബന്ധപ്പെട്ടത്. എന്ത് വിട്ടുവീഴ്ച ചെയ്യാനും സര്‍ക്കാര്‍ ഒരുക്കമാണെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ നിലപാട്. ഇക്കാര്യങ്ങളെല്ലാം സിപിഐഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു ‘. അവകാശപ്പെടുന്നതുപോലെ വിലപ്പെട്ട വിവരങ്ങള്‍ കൈവശമുണ്ടായിരുന്നിട്ട് ജോലി നോക്കുന്ന സ്വന്തം പത്രത്തില്‍ എക്സ്‌ക്ലൂസീവായി എന്തുകൊണ്ടാണ് മുണ്ടക്കയം ഇക്കാര്യങ്ങള്‍ നല്‍കാതിരുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞതെല്ലാം യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News