യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് പിടിമുറുക്കി തിരുവഞ്ചൂര്‍ പക്ഷം

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പിടിമുറുക്കി തിരുവഞ്ചൂര്‍ പക്ഷം. കെ സി ജോസഫ് ഉള്‍പ്പെടെയുള്ള ഡിസിസി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ജില്ലയില്‍ നേരിടേണ്ടി വന്നത്. ഉമ്മന്‍ചാണ്ടി മരണമടഞ്ഞതോടെ കോട്ടയം ജില്ലയില്‍ പഴയ എ ഗ്രൂപ്പ് നേതാക്കള്‍ പലവഴിക്കായി.

READ ALSO:സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലി നടന്‍; വിമർശനവുമായി സോഷ്യൽ മീഡിയ

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും, കെ സി ജോസഫും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും നയിക്കുന്ന മറു വിഭാഗവുമായി രണ്ട് തട്ടിലാണ് ജില്ലയിലെ എ ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും ഈ വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞായിരുന്നു മത്സരം. ഒടുവില്‍ ഫലം വന്നപ്പോള്‍ തിരുവഞ്ചൂര്‍ വിഭാഗം മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ജില്ലയിലെ ആറ് നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനം തിരുവഞ്ചൂര്‍ പക്ഷം പിടിച്ചപ്പോള്‍, കെ സി ജോസഫ് വിഭാഗത്തിന് ചങ്ങനാശ്ശേരിയില്‍ മാത്രമാണ് വിജയിക്കാനായത്. ജോസഫ് വാഴക്കന്‍ നയിക്കുന്ന ഐ ഗ്രൂപ്പ് രണ്ടിടങ്ങളില്‍ വിജയിച്ചു. എല്ലാവരും ഒരേ രീതിയില്‍ ചിന്തികണമെന്നില്ലെന്നും ഒരോ നേതാവിനെയും മാനിക്കുന്നവര്‍ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

READ ALSO:മകന്റെ ബൈക്ക് മോഷ്ടിച്ച്, മകന്റെ ഭാര്യയുമായി ഒളിച്ചോടി പിതാവ്

രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക എ വിഭാഗം നേതാക്കും ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയില്‍ പിടിമുറുക്കാനാണ് തിരുവഞ്ചൂരിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News