ഒഴിവുസമയം കണ്ടെത്തി തിരുവാതിര പഠിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ; അരങ്ങേറ്റം വൈറലായി

കായംകുളം സബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ വനിതാ ഉദ്യോഗസ്ഥരുടെ തിരുവാതിര അരങ്ങേറ്റം ശ്രദ്ധേയമായി. കാര്‍ത്തികേയം എന്ന വനിതാ പൊലീസ് കൂട്ടായ്മയുടെ അരങ്ങേറ്റം കഴിഞ്ഞ ദിവസം ഹരിപ്പാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നു. ആയിരങ്ങളാണ് തിരുവാതിര കളി കാണാന്‍ ക്ഷേത്രപരിസരത്തുണ്ടായിരുന്നത്.

ALSO READ: നവകേരള സദസ്; എറണാകുളം ജില്ലയിൽ ലഭിച്ച പരാതികളിൽ അതിവേഗം നടപടികൾ ആരംഭിച്ചു

രണ്ടര മാസക്കാലത്തെ പരിശീലനത്തിന് ഒടുവിലാണ് അരങ്ങേറ്റം നടന്നത്. ജോലിത്തിരക്കിനിടയില്‍ അല്പസമയം മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് തിരുവാതിര കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ALSO READ: തിരുവനന്തപുരത്ത് അഞ്ച് യുവാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News