തൃശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ്

തൃശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പു നടന്നത്. ബാങ്ക് ജീവനക്കാരൻ രണ്ടരക്കോടിയുടെ തട്ടിപ്പു നടത്തിയതായി ബാങ്ക് സെക്രട്ടറി പഴയന്നൂർ പോലീസിൽ പരാതി നൽകി. ബാങ്കിലെ ഹെഡ് ക്ലർക്ക് ആയ തിരുവില്വാമല ചക്കച്ചൻകാട് സ്വദേശി കോട്ടാട്ടിൽ വീട്ടിൽ സുനീഷിനെതിരെയാണ് പരാതി.

Also Read: കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയിൽ

ബാങ്ക് സെക്രട്ടറി വിനോദ് കുമാർ ആണ് പഴയന്നൂർ പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയൽവാസികളുടെയും പേരിലുള്ള ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ ഹെഡ് ക്ലർക്ക് ആയ സുനീഷ് വ്യാജരേഖയും വ്യാജ ഒപ്പും ഉപയോഗിച്ച് പലപ്പോഴായി ബാങ്കിൽ നിന്നും പിൻവലിച്ചു.

Also Read: ഇന്ത്യയ്‌ക്കെതിരെ വീണ്ടും മാലദ്വീപ്; മത്സ്യബന്ധ ബോട്ടില്‍ ഇന്ത്യന്‍ കോ്സ്റ്റ് ഗാര്‍ഡ് പ്രവേശിച്ചെന്ന് ആരോപണം

വകുപ്പു തലത്തിൽ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് തിരിമറി കണ്ടെത്തിയത്. ഓഡിറ്റിങിലും ചില തട്ടിപ്പുകളുടെ സൂചന ലഭിച്ചിരുന്നു. കോൺഗ്രസ് ഭരണസമിതിയുടെ അറിവോടെയാണ് തട്ടിപ്പെന്നും വൈകാതെ സുനീഷിൻ്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News