ആ ഭാഗ്യശാലി ആര്? തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ

lottery

ഭാഗ്യശാലി ആരെന്ന് നാളെ അറിയാം. തിരുവോണം ബമ്പര്‍ നാളെ ഉച്ചയ്ക്ക് നറുക്കെടുക്കും. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിനൊപ്പം 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ പ്രകാശനവും നാളെ നടക്കും.

Also read:കെൽട്രോണിൽ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കെ 71,35,938 ടിക്കറ്റുകളാണ് ഇന്ന് വൈകിട്ടുവരെ വിറ്റുപോയത്. 25 കോടി രൂപ ഒന്നാം സമ്മാനവും, ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും, 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്കിടയിലെത്തിയത്.

Also read:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിന്റെ മറുപടി

ബമ്പര്‍ നറുക്കെടുപ്പിന്റെ ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാൽ നിർവ്വഹിക്കും. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് ഓണം ബമ്പർ വില്‍പ്പനയില്‍ മുന്നിലുള്ളത്. ഓണം ബമ്പർ നറുക്കെടുപ്പിനൊപ്പം പൂജാ ബമ്പറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. 12 കോടി രൂപയാണ് പൂജ ബമ്പറിന്‍റെ ഒന്നാം സമ്മാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here