തിരുവോണം ബംപർ : ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

ONAM BUMPER

ഈ വർഷത്തെ തിരുവോണം ബംപർ ഒന്നാം സമ്മാനം വയനാട് ഏജൻസി വിറ്റ ടിക്കറ്റിന്. TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എസ്‌ ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻജിആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.  നാഗരാജ്‌ എന്നയാളാണ്‌ ഇതിൻ്റെ  നടത്തിപ്പുകാരൻ.

TA 434222,  TB 434222,TC 434222,TD 434222,TE 434222,TH 434222,TJ 434222,TK 434222,TL 434222, എന്നീ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം  ലഭിക്കും.TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095, TD 519261, TH 714520, TK 124175, TJ317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984, TE 340072, TJ201260 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.മൂന്നാം സമ്മാനം: TA 109437,  TB 465842,  TC 147286,  TD 796695, TE 208023,  TG 301775, TH 564251, TJ 397265

ഇത്തവണ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ ഒരു കോടി രൂപ വീതം 25 പേർക്ക് രണ്ടാം സമ്മാനം ഉൾപ്പടെ നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഗോർക്കിഭവനിൽ ഒന്നാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലും രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വി. കെ പ്രശാന്ത് എംഎല്‍എയുമാണ് നിര്‍വഹിച്ചത്. ഇത്തവണ തിരുവോണം ബമ്പറിന് 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നാലും അഞ്ചും സമ്മാനങ്ങൾ യഥാക്രമം അഞ്ച് ലക്ഷവും രണ്ടു ലക്ഷവുമാണ്.

അവസാന സമ്മാനം 500 രൂപയാണ്. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിച്ചു. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു പ്രത്യേകത. ഡിസംബര്‍ നാലിന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News