വയനാട് ദുരന്തത്തിന്റെ വേദനയിലും പൊടിപൊടിച്ച് ഇത്തവണത്തെയും തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പന. ടിക്കറ്റ് വില്‍പ്പനയില്‍ കഴിഞ്ഞതവണത്തെ റെക്കോര്‍ഡ് മറികടക്കും എന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 500 രൂപ ടിക്കറ്റിന് വിലയുള്ള ഓണം ബമ്പറിന് 25 കോടി രൂപയാണ് ഒന്നാം സമ്മാനം.
ALSO READ:കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഗെയിം സോണില്‍ വെച്ച് 12കാരന് പരിക്കേറ്റ സംഭവം; കേസെടുത്ത് പൊലീസ്
75,76,096 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് കഴിഞ്ഞതവണ വിറ്റുപോയത്. ആ റെക്കോര്‍ഡ് വില്‍പ്പന മറികടക്കുമെന്നാണ് ഇത്തവണത്തെ ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തവണത്തെ ടിക്കറ്റ് വില്‍പ്പന തുടങ്ങിയ ആദ്യ ദിനം മാത്രം 6,01,660 ടിക്കറ്റുകളാണ്. ഇതുവരെയുള്ള വില്പനയില്‍ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 500 രൂപ ടിക്കറ്റ് വിലയുള്ള പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്.
ALSO READ:ചീഫ് സെക്രട്ടറി ഡോ. വേണുവിന് സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി
ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് രണ്ടാം ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം മൂന്നാം സമ്മാനവും നല്‍കുന്നു. എല്ലാം ചേര്‍ന്ന് ഇത്തവണ അഞ്ചുലക്ഷത്തിമുപ്പത്തി നാലിയിരത്തി അറുന്നൂറ്റി എഴുപത് സമ്മാനങ്ങളാണ് ആകെ നല്‍കുന്നത്. പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് ആകെ 2400 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുഴുവന്‍ വിതരണം ചെയ്ത സമ്മാനത്തുകയാകട്ടെ 7095 കോടി രൂപയും .ഓണം ബമ്പര്‍ ഉള്‍പ്പെടെയുള്ള സമ്മാനത്തുക കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ റെക്കോര്‍ഡ് ഭേദിക്കുമെന്ന് ഉറപ്പാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here