ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു . സമ്മാനത്തുകയിൽ മാറ്റിമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ഇത്തവണ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്.
also read; മകനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു; ഞെട്ടലോടെ നാട്ടുകാര്‍
കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബമ്പറിന്റെ സമ്മാനതുകയായി പ്രഖ്യാപിച്ചത്. ഇതെ തുകയിൽ തന്നെയാണ് ഇത്തവണത്തെ ബമ്പർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ടാം സമ്മാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി വീതം 20 പേർക്ക് ആണ് രണ്ടാം സമ്മാനം. ഒരു ലക്ഷത്തോളം പേരുടെ ജീവന മാർഗമാണ് ലോട്ടറി.
also read; വയറ്റിൽ മെഡിക്കൽ കോളേജിലെ കത്രിക കുടുങ്ങിയ സംഭവം , നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഹർഷിന
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here