2015ലെ ഓണം ബമ്പര്‍ വിജയി, പക്ഷേ അയ്യപ്പന്‍പിള്ളയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല; ആ തുക ഉപയോഗിച്ചതിങ്ങനെ

ഭാഗ്യം പരീക്ഷിക്കാന്‍ ലക്ഷകണക്കിന് ആളുകളാണ് ഓണം ബമ്പര്‍ എടുത്ത് കാത്തിരിക്കുന്നത്. 25 കോടിയുടെ ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടക്കും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഓണം ബബര്‍ നറുക്കെടുപ്പ് നടത്തും. മന്ത്രി ആന്റണി രാജുവും പരിപാടിയില്‍ പങ്കെടുക്കും.

Also Read: ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും, പക്ഷേ ഞാന്‍ മരിക്കും വരെ ആ മുറിവ് ഉള്ളിലുണ്ടാകും: മനസ് തുറന്ന് ഭാവന

റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ 2015ലെ സംസ്ഥാന ലോട്ടറിയുടെ ഓണം ബമ്പര്‍ വിജയി കീഴാറ്റിങ്ങല്‍ നിവാസികള്‍ക്കിടയില്‍ അയ്യപ്പന്‍പിള്ള(72) ഇന്നും സാധാരണക്കാരനായിത്തന്നെയാണ് ജീവിക്കുന്നത്. ഒന്നാം സമ്മാനമായ 7 കോടി ലഭിച്ച, കടയിലെ പഴയ കണക്കെഴുത്തുകാരന് ഇപ്പോഴും ഒരു മാറ്റവുമില്ല.

നികുതി കഴിച്ചു 4 കോടിയോളം രൂപയാണ് അയ്യപ്പന്‍പിള്ളയ്ക്ക് കിട്ടിയത്. ഒന്നാം സമ്മാനമായിക്കിട്ടിയ തുകകൊണ്ട് 4 മക്കള്‍ക്ക് സ്വന്തമായി വീടുകള്‍ നിര്‍മിച്ചുനല്‍കുകയും നാലു പേരുടെയും വിവാഹം നടത്തുകയും ചെയ്തു. ബാക്കി തുക തുക ബാങ്കിലും ചെറിയ ചിട്ടികളിലും നിക്ഷേപിച്ചു.

Also Read ; ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ രാത്രി വീട്ടിലെത്തി കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി

ഒന്നാം സമ്മാനം ലഭിച്ചതോടെ സഹായം അഭ്യര്‍ഥിച്ചു 783 കത്തുകള്‍ തപാലിലെത്തി. ഇതില്‍ രോഗികളും കിടപ്പാടം ഇല്ലാത്ത ചിലര്‍ക്കും സഹായം എത്തിച്ചുവെന്നും ഇന്‍കംടാക്‌സ് പ്രാക്ടീഷണറായി എത്തിയ ഒരാളുടെ ചതിയില്‍പെട്ടു 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായും അയ്യപ്പന്‍പിള്ള പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News