ആറന്മുള പാർത്ഥസാരഥിക്ക് ഓണസദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി എത്തി

ആറന്മുള പാർത്ഥസാരഥിക്ക് ഓണസദ്യക്കുള്ള വിഭവങ്ങളുമായി വഞ്ചിപാട്ടിന്റെ അകമ്പടിയിൽ തിരുവോണത്തോണി എത്തി. പുലർച്ചെ 5 മണിക്ക് ആറന്മുള ക്ഷേത്ര കടവിൽ എത്തിയ തിരുവോണത്തോണിയെ ക്ഷേത്ര തന്ത്രിയും ദേവസ്വം ബോർഡ് ജീവനക്കാരും പള്ളിയോടെ സേവാ സംഘം ഭാരാവാഹികളും ഭക്തരും ചേർന്നാണ് സ്വീകരിച്ചത്.

also read:ശബരിമലയിൽ ഓണസദ്യക്ക് തുടക്കമായി

ഉത്രാട സന്ധ്യക്കാണ് കാട്ടുർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മങ്ങാട്ടു ഭട്ടതിരിയും
സംഘവും ആറന്മുള പാർത്ഥസാരഥിക്ക് സന്നിധിയിലേക്ക് യാത്ര തിരിച്ചത്.തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായുള്ള യാത്രയിൽ 18 കുടുംബങ്ങളിലെ അവകാശികളും ഒപ്പമുണ്ടായിരുന്നു. പുലർച്ചെ 5 മണിക്ക്ആറന്മുള ക്ഷേത്ര കടവിൽ എത്തിയ സംഘം കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി പകർന്നു നൽകിയ ദീപം മങ്ങാട്ടു ഭട്ടതിരി ആറന്മുള മേൽശാന്തിക്ക് കൈമാറിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത് .

also read:എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച മദ്യപസംഘം പിടിയില്‍

തുടർന്ന് ഓണ സദ്യക്കുളളവിഭവങ്ങൾ ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചു.ഓണ സദ്യക്ക് ശേഷം മങ്ങാട്ടു ഭട്ടതിരി വൈകിട്ട് 5 ന്കാണിക്ക സമർപ്പിച്ച്കുമാരനെല്ലൂരിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകൾ അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News