ബിൽ ഗേറ്റ്സ് എന്നറിയപ്പെടുന്ന വില്യം ഹെൻറി ഗേറ്റ്സ് മൂന്നാമൻ ലോകത്തെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും നിലവിലെ ചെയർമാനുമാണ്. ഒന്നര പതിറ്റാണ്ടോളമായി ലോകത്തെ ധനികരുടെ പട്ടികയിൽ മൂൻനിരയിലുള്ള ഗേറ്റ്സ് 1995 മൂതൽ 2009 വരെയുള്ള കാലയളവിൽ, 2008 ഒഴികെയുള്ള വർഷങ്ങളിൽ ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു.
ഇപ്പോൾ ബിൽ ഗേറ്റ്സ് തന്റെ വിജയത്തിനുപിന്നിലെ കാരണം അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റിലൂടെ പങ്കുവെയക്കുകയുണ്ടായി. 3.26 ട്രില്യൺ ഡോളർ വിലമതിക്കുന്ന സാങ്കേതിക ഭീമനെ സൃഷ്ടിച്ചെടുക്കുന്നതിൽ തന്റെ ഈ ശീലമാണ് സഹായിച്ചതെന്ന് പറഞ്ഞ ഗേറ്റ്സ് ഇന്നത്തെ കുട്ടികളെപ്പോലെ സ്‌മാർട്ട്‌ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ഇടയിൽ കളിച്ച് വളർന്നിരുന്നെങ്കിൽ താൻ ഒരു ശതകോടീശ്വരനാകുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു.
Also read: മാരിവില്ലഴകിൽ ലോകത്തെ ഏറ്റവും വിലയേറിയ വാച്ച്
താൻ കളിച്ചു നടക്കുന്നതിനായി സമയം പാഴാക്കിയിട്ടില്ലെന്നും മിക്ക സമയവും വായനയുടെയും ആശയങ്ങളുടെയും പുറകെ ആയിരുന്നെന്നുമാണ് ഗേറ്റ്സ് ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞത്.
“എനിക്ക് അസ്വസ്ഥതയോ വിരസതയോ അനുഭവപ്പെടുമ്പോൾ, അല്ലെങ്കിൽ മോശമായി പെരുമാറിയതിന് പ്രശ്‌നത്തിലാകുമ്പോൾ – ഞാൻ എൻ്റെ മുറിയിലേക്ക് കയറി പുസ്തകങ്ങളിലോ പുതിയ ആശയങ്ങളിലോ ഒക്കെ മണിക്കൂറുകളോളം സമയം ചെലവഴിക്കും.“നിഷ്ക്രിയ സമയത്തെ ആഴത്തിലുള്ള ചിന്തയിലേക്കും പഠനത്തിലേക്കും മാറ്റാനുള്ള ഈ കഴിവ് ഞാൻ ആരാണെന്ന് രൂപപ്പെടുത്തുന്നതിന്റെ അടിസ്ഥാന ഘടകമായി മാറി. പിന്നീടുള്ള എൻ്റെ വിജയത്തിനും ഇത് നിർണായകമായിരുന്നു.” എന്നാണ് ഗേറ്റ്സ് കുറിച്ചത്.
Also read: സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ കൈമാറി കെഎസ്എഫ്ഇ
ബ്ലോഗ് പോസ്റ്റിലൂടെ വായനക്കാർക്കായി ഒരു പുസ്തകവും ഗേറ്റ്സ് ശുപാർശ ചെയ്തിട്ടുണ്ട് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സോഷ്യൽ സൈക്കോളജിസ്റ്റ് ജോനാഥൻ ഹെയ്‌ഡിൻ്റെ “ദി ആങ്ഷ്യസ് ജനറേഷൻ” (The Anxious Generation). സ്മാർട്ട്‌ഫോണുകളും സോഷ്യൽ മീഡിയകളും കുട്ടികളുടെ തലച്ചോറിനെ എങ്ങനെ “റിവയർ” ചെയ്തുവെന്നും, എങ്ങനെ ഇവ സ്വാധീനിക്കുന്നുവെന്നും വിശകലനം ചെയ്യുന്നതാണ് ഈ ബുക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here