‘ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണ്’: സുഭാഷിണി അലി

ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പർ സുഭാഷിണി അലി പറഞ്ഞു. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന തിരുത്തും എന്ന് തുറന്നു പറയുന്ന ബി ജെ പി നേതാക്കളാണ് ഉള്ളത് എന്നും അവർ പറഞ്ഞു. ബിജെപിക്കെതിരെ പോരാടുന്നത് ആരാണ് എന്ന് നിങ്ങൾ ചിന്തിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. മൂവാറ്റുപുഴയിൽ വനിതാ പാർലമെൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

‘മതേതര ഭരണഘടനയുള്ള രാജ്യത്ത് മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്ന നിയമം കൊണ്ടുവന്നു. അതിനെ എതിർക്കാൻ നേതൃത്വം നൽകിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. യുണീഫോം സിവിൽ കോഡിനെ നമ്മൾ എതിർക്കും.കർഷകർക്കും തൊഴിലാളികൾക്കും എതിരായ നിയമങ്ങൾ ബി ജെ പി സർക്കാർ പടച്ചു കൊണ്ടിരിക്കുകയാണ്.

Also read:‘സ്വകാര്യ ബസ് ജീവനക്കാർ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്തും’: മന്ത്രി കെബി ഗണേഷ് കുമാർ

അഴിമതി വിരുദ്ധത പറഞ്ഞാണ് മോദി അധികാരത്തിൽ വന്നത്.എന്നാൽ ഇപ്പോൾ മോദിയുടെ കപടമുഖം പുറത്തു വന്നിരിക്കുകയാണ്.ഇലക്ട്‌റൽ ബോണ്ടിൻ്റെ കറ പുരളാത്ത പ്രസ്ഥാനമാണ് സി പി ഐ എം .മരുന്ന് ഉത്പാദക കമ്പനികൾ 1000 കോടി രൂപയോളമാണ് ബി ജെ പി ക്ക് കൊടുത്തത്.

മനുഷ്യരെ കൊല്ലുന്ന മരുന്നുകൾ ഉത്പാദിക്കുന്ന മരുന്ന് കമ്പനികളെ സർക്കാർ കയറൂരി വിട്ടു. അങ്ങനെ ഇവർ കൊലയാളി സർക്കാർ കൂടിയാണ്. സ്ത്രീപീഢകരെ തഴച്ചു വളരാൻ അനുവദിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി അവരുടെ ആത്മാഭിമാനത്തെ തകർത്തു. പ്രധാനമന്ത്രി അതിനെതിരെ മിണ്ടാൻ തയ്യാറായിട്ടില്ല.

Also read:സുഗന്ധഗിരി മരംമുറിക്കേസ്; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഒളിമ്പിക് താരങ്ങളെ അപമാനിച്ച ബി ജെ പി നേതാവിനെതിരെ മിണ്ടാൻ തയ്യാറായില്ല. സ്ത്രീകളുടെ ഒപ്പം നിന്നത് ഇടതുപക്ഷവും ബ്രിന്ദ കാരാട്ട് അടക്കമുള്ള നമ്മുടെ നേതാക്കന്മാരുമാണ്.ബിൽക്കീസ് ബാനുവിൻ്റെ നീതിക്കായി പോരാടിയത് ഇടതുപക്ഷ വനിതാ നേതാക്കളാണ്.

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഗുജറാത്തിൽ നടന്ന പീഡനത്തിൽ നീതി കിട്ടാൻ 8 വർഷം പോരാടേണ്ടതായി വന്നു . ബ്രാഹ്മിൺസ് ആണ് എന്ന് പറഞ്ഞാണ് ഗുജറാത്ത് കോടതി പ്രതികളെ വെറുതെ വിട്ടത്. നമ്മൾ മേൽകോടതിയെ സമീപിച്ചപ്പോൾ പ്രതികൾക്ക് വേണ്ടി കോടി ക്കണക്കിന് രൂപാ ഒഴുക്കി. തുടർന്ന് ഒന്നര വർഷത്തെ പോരാട്ടത്തിലൂടെ പ്രതികൾക്ക് ജയിൽ ഉറപ്പു വരുത്തി. മതത്തെ മനുഷ്യരെ തമ്മിൽ തല്ലിക്കാനുള്ള ഉപാധി മാത്രമാണ് ബിജെപിക്ക് ‘ – സുഭാഷിണി അലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News