മുത്താണ് ഈ മുതലാളി; കമ്പനി വിറ്റപ്പോൾ തൊഴിലാളികളെ കോടിപതികളാക്കി ഇന്ത്യക്കാരൻ

jyothi-bansal

കമ്പനി വിൽക്കുന്ന വേളയിൽ തന്നെ പ്രിയ ജീവനക്കാരെ മില്യണേഴ്സ് ആക്കി ഒരു സംരംഭകൻ. 46കാരനായ ജ്യോതി ബൻസാൽ ആണ് ഈ ഹീറോ. സ്റ്റാർട്ടപ്പ് ആയ ആപ്പ് ഡൈനാമിക്സ് കോടിക്കണക്കിന് ഡോളറിന് ഇടപാട് തീരുമാനമായപ്പോഴായിരുന്നു ഇത്.

Also Read: റെസ്റ്റോറന്‍റ് തുടങ്ങാനുള്ള പണം കണ്ടെത്താൻ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്തു; ഇന്ന് 800 ൽ അധികം ഔട്ട്ലറ്റുകളുടെ ഉടമ – ടോഡ് ഗ്രേവ്സ് എന്ന മീൻ പിടിത്തക്കാരൻ ശതകോടീശ്വരൻ ആയ കഥ

സംരംഭം വിൽക്കാൻ തീരുമാനിച്ചപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ മനസ്സിൽ  ജീവനക്കാരായിരുന്നു. 3.7 ബില്യൺ ഡോളറിന് കമ്പനി ഏറ്റെടുക്കാൻ സിസ്കോ മുന്നോട്ടുവന്നതോടെ കമ്പനിയുടെ വിപണി മൂല്യം കുതിച്ചുയർന്നു. ഇതോടെ തൊഴിലാളികളുടെ പേരിൽ ബൻസാൽ നീക്കിവെച്ച ഷെയറുകൾക്കും മൂല്യം വർധിച്ചു.

400 ജീവനക്കാരുടെ ഓഹരി മൂല്യം കുറഞ്ഞത് ഒരു മില്യൺ ഡോളറായി ഉയരുകയായിരുന്നു. 50 ലക്ഷം ഡോളർ വരുമാനമുള്ള ഡസൻ കണക്കിന് ജോലിക്കാർ ഇപ്പോഴുണ്ട്. സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങളാണ് കമ്പനി വിറ്റിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News