മെസിയെ മറികടന്ന് 2023ലെ മികച്ച കായിക താരമായത് ഈ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ 2023 ലെ മികച്ച കായിക താരമായി തെരഞ്ഞെടുത്തു.കോഹ്‌ലി മറികടന്നിരിക്കുന്നത് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടായ പ്യൂബിറ്റിയാണ് ഓൺലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിയെ മികച്ച താരമായി തെരഞ്ഞെടുത്തത്. ലോകം മുഴുവൻ 35 മില്യൺ ഫോളവേഴ്‌സാണ് പ്യൂബിറ്റിയ്ക്കുള്ളത്. ഓൺലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മെസിയെ മറികടന്നത്. 78 ശതമാനം വോട്ടുകളും ഫൈനൽ റൗണ്ടിൽ കോഹ്‌ലിക്ക് അനുകൂലമായ സാഹചര്യത്തിലായിരുന്നു.

ALSO READ: ഏകദിന ക്രിക്കറ്റിൽ നിന്നും ഡേവിഡ് വാർണർ വിരമിച്ചു

മെസ്സിക്ക് ഈ വർഷം ബാലൻഡിഔർ നേട്ടമടക്കം സ്വന്തമാക്കി. ലീഗ് വൺ ട്രോഫി പി.എസ്.ജിക്കൊപ്പം നേടിയത് ഈ വർഷത്തെ പ്രധാന കിരീട നേട്ടമാണ്. അമേരിക്കൻ ക്ലബ് ഇന്റർമയാമിയിലേക്ക് മാറിയതും ശ്രദ്ധേയമായ കാര്യമായിരുന്നു.

കോഹ്‌ലിയെ സംബന്ധിച്ച് 2023ൽ ഏകദിന ലോകകപ്പ് നഷ്ടമായി എങ്കിലും കരിയറിലെ ഏറ്റവും വലിയ നേട്ടം പിറന്നാൾ ദിവസം തന്നെ മുൻ ക്യാപ്റ്റന് സാധിച്ചെടുക്കാൻ കഴിഞ്ഞു. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് വലിയ നേട്ടം. അതുപോലെ തന്നെ ലോകകപ്പിൽ 11 കളികളിൽ നിന്ന് 765 റൺസം കോഹ്‌ലി നേടി. 2048 റൺസാണ് വിവിധ ഫോർമാറ്റുകളിലായി കഴിഞ്ഞ 2023 കലണ്ടർ വർഷം കോഹ്‌ലി നേടിയത്.

ALSO READ: ‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി

പ്യൂബിറ്റിയുടെ ഓൺലൈൻ പബ്ലിക് വോട്ടിങിൽ ദ്യോകോവിച്, പാറ്റ് കമ്മിൻസ്, ലെബ്രോൺ ജെയിംസ്, എർലിങ് ഹാളണ്ട്, ക്രിസ്റ്റിയാനോ റൊണാൾഡോ, മാക്‌സ് വെർസ്റ്റാപ്പെൻ തുടങ്ങി 18 പേരാണ് പ്രാഥമിക ഘട്ട വോട്ടെടുപ്പിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News