ഇസ്രയേൽ പലസ്‌തീൻ ആക്രമണത്തിൽ ഹമാസിന് ഏറെ ഭീതി നൽകിയ ഒന്നായിരുന്നു അയണ്‍ ഡോം എന്ന ഇസ്രയേലിന്റെ വജ്രായുധം. എന്നാൽ ഈ അയണ്‍ ഡോമിനെ ഹമാസ് പ്രതിരോധിച്ചത് ഒരു സാല്‍വോ റോക്കറ്റ് ആക്രമണത്തിലൂടെയായിരുന്നു. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ ഇല്ലാതാക്കുവാൻ ഇസ്രയേലിന്റെ അയണ്‍ ഡോം സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. കൂടാതെ ഹമാസ് വികസിപ്പിച്ച അവരുടെ റോക്കറ്റ് സാങ്കേതികവിദ്യ ടെല്‍ അവീവിലേക്കും ജറുസലേമിലേക്കും അതിന്റെ പരിധി വര്‍ദ്ധിപ്പിച്ചു.
ശത്രുരാജ്യങ്ങൾ വ്യോമമാര്‍ഗം നടത്തുന്ന ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന് ഇസ്രയേലിനെ സഹായിക്കുന്ന അത്യാധുനിക സംവിധാനമാണ് അയണ്‍ ഡോം. ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്.
രാത്രിയും പകലുമില്ലാതെ ഏത് പ്രതികൂല കാലാവസ്ഥയിലും അയണ്‍ ഡോമിന് പ്രവര്‍ത്തിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് യൂണിറ്റുകളാണ് ഒരു അയണ്‍ ഡോമിന് ഉണ്ടാവുക. ശത്രു തൊടുത്തുവിടുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാര്‍ സംവിധാനം, പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം, മിസൈലുകള്‍ തൊടുത്തുവിടുന്ന മൂന്നു ലോഞ്ചറുകള്‍ എന്നിവയടങ്ങുന്നതാണ് അയണ്‍ ഡോമിന്റെ ഒരു ‘ബാറ്ററി’. ഈ മൂന്നു യൂണിറ്റുകളും വ്യത്യസ്ത ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിരിക്കുന്നത്. ലോഞ്ചറുകളെ വയര്‍ലെസ് സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രിക്കുക. ഒരു റോക്കറ്റിനെ തകര്‍ക്കുന്നതിനുള്ള ഓരോ മിസൈല്‍ വിക്ഷേപണത്തിനും ചെലവ് ഏകദേശം അമ്പതിനായിരം ഡോളറാണ്.
ALSO READ:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
റഡാര്‍ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്യുന്നു. ഇത് പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറുന്നു. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിഞ്ഞ് മിസെൽ ആക്രമണം ആകാശത്തുവെച്ച് തന്നെ തകര്‍ക്കപ്പെടും. ചിലപ്പോള്‍ അത് സംഭവിക്കുക ശത്രുവിന്റെ പരിധിക്കുള്ളില്‍ വെച്ചുതന്നെ ആയിരിക്കും. ശത്രു നടത്തുന്ന വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തന്നെ തകർക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here