ഇത് വാവെയ് ആണ്, എന്നും ഈ കമ്പനി അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും

പ്രധാനപ്പെട്ട രണ്ട് പ്രോഡക്റ്റ് ലോഞ്ചുകളാണ് ടെക്ക് ലോകത്ത് അടുത്തിടെ നടന്നത്. ഒന്ന് ഐഫോൺ 16 സീരീസ്, വൻ മാറ്റമാണ് ഐഫോൺ കൊണ്ടുവന്നിരിക്കുന്നത്. ക്യാമറക്കായി ഒരു ഡെഡിക്കേറ്റഡ് ബട്ടൺ. മറ്റൊരു ലോഞ്ച് നടത്തിയത് വാവെയാണ് (HUAWEI) അമേരിക്ക ബാൻ ചെയ്തു തകർക്കാൻ ശ്രമിച്ച തൊഴിലാളികളുടെ കമ്പനിയായ വാവേയ്. ലോകത്തിലെ ആദ്യത്തെ ട്രൈഫോൾഡ് ഫോണാണ് വാവെ ലോഞ്ച് ചെയ്തത്. അമേരിക്ക എന്ന രാജ്യത്തിൻ്റെ മുതലാളിത്ത താൽപര്യത്തിനു മുമ്പിൽ മുട്ടുമടക്കാത്ത വാവെയുടെ വിജയകഥ അതൊരു വല്ലാത്തൊരു കഥയാണ്.

Also Read: വിസ്മയമായി ബഹിരാകാശ ചിലന്തി

36 വർഷം മുമ്പാണ് ചൈനയിൽ വാവെ കമ്പനി ആരംഭിക്കുന്നത്. വാവെയുടെ പ്രത്യേകത എന്തെന്നാൽ ഈ കമ്പനിയുടെ മുതലാളിമാർ ആ കമ്പനിയിലെ തൊഴിലാളികളും, അവിടെ നിന്നും റിട്ടയർ ആയ തൊഴിലാളികളുമാണ്. കമ്പനിയുടെ ലാഭം അവിടെയുള്ള തൊഴിലാളികൾക്ക് തന്നെ ലഭിക്കും. ഏകദേശം രണ്ട് ലക്ഷം തൊഴിലാളികളാണ് വാവേയിൽ നേരിട്ട് ജോലി ചെയ്യുന്നത്.

2020 ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമ്മാതാക്കളുമായിരുന്നു വാവെയ്. പക്ഷെ പെട്ടന്ന് വാവെയുടെ ഫോണുകൾ മാർക്കറ്റിൽ നിന്ന് അപ്രത്യക്ഷമായി. അതിനു കാരണം കമ്പനി തകർന്നതല്ല. വാവെയ് ഫോണുകളിൽ ഗൂഗിൾ സർവ്വീസുകൾ നൽകുന്നത് നിർത്തി, അമേരിക്ക നിർത്തിപ്പിച്ചു എന്ന് പറയുന്നതാകും ശരി. അതുമാത്രമല്ല ചിപ്പുകൾ നൽകുന്നതിൽ നിന്നും കമ്പനികളെ വിലക്കുകയും ചെയ്തു.

Also Read: ഇത് ആകാശമെത്തിപ്പിടിച്ച സ്വപ്‌നങ്ങളുടെ വിജയം, ഭൂമിയില്‍ നിന്നും 700 കിലോമീറ്റര്‍ ഉയരെ ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വിജയകരമാക്കി പൊളാരിസ് ഡോണ്‍ മിഷന്‍

പക്ഷെ ഇതുകൊണ്ട് തൊഴിലാളികളുടെ വിയർപ്പിനാൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനത്തെ തകർക്കാൻ അമേരിക്കക്ക് സാധിച്ചില്ല. ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായപ്പോഴും ഒരു തൊഴിലാളിയെ പോലും വാവെയ് പിരിച്ചുവിട്ടിട്ടില്ല. സ്വന്തമായി ഒഎസ് ഉണ്ടാക്കി. ചിപ്പ് നിർമ്മാണത്തിൽ കൂടുതൽ നിക്ഷേപം നടത്തി 7nm മൈക്രോചിപ്പുമായി നിരോധനങ്ങളെ മറികടന്ന് വാവെയ് വീണ്ടും വിപണിയിലെത്തി. ഇപ്പോഴിതാ ലോകത്തിലെ ആദ്യത്തെ ട്രൈഫോൾഡ് ഫോണുമിറക്കി നമ്മളെ അത്ഭുതപ്പെടുത്തി.

വാവെയുടെ പ്രവർത്തനക്ഷമതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഖത്തർ വേർഡ് കപ്പിൽ യാതൊരു തടസ്സവുമില്ലാതെ സ്റ്റേഡിയത്തിനുള്ളിൽ പോലും 5 G സ്പീഡിൽ ഇൻ്റർനെറ്റ് ലഭിച്ചത്. ലോകം മുഴുവൻ 8 K യിൽ വേൾഡ് കപ്പ് കാണിക്കാൻ നെറ്റ് വർക്ക് സൗകര്യമുറപ്പാക്കിയതും ഈ കമ്പനിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News