ഇത് രാഷ്ട്രീയം പറയാനുള്ള സമയമല്ല,പകരം ദുരന്തനിവാരണത്തിനുള്ളത്; റെയിൽവേ മന്ത്രി

ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ദാരുണമായ മൂന്ന് ട്രെയിൻ അപകടത്തെത്തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് എല്ലാ ശ്രമങ്ങളും നയിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഇത് രാഷ്ട്രീയം പറയാനുള്ള സമയമല്ല, പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ 288 പേരുടെ ജീവൻ നഷ്‌ടമാവുകയും 900ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തതിന് പിന്നാലെ നിരവധി പ്രതിപക്ഷ പാർട്ടികളുടെ രാജി ആഹ്വാനത്തിനിടയിലാണ് റെയിൽവേ മന്ത്രിയുടെ പരാമർശം.

ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ടൽ എക്‌സ്പ്രസ് എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് വെള്ളിയാഴ്ച വൈകീട്ടോടെ അപകടത്തിൽപ്പെട്ടത്.

അതേസമയം, ഞങ്ങളുടെ സംവിധാനം സുരക്ഷിതമാണെന്നും ഗുരുതരമായ അപകടമൊന്നും സംഭവിക്കില്ലെന്നും റെയിൽവേ മന്ത്രി ആവർത്തിച്ച് പറയുമ്പോഴും ഇത് എങ്ങനെ സംഭവിച്ചു? ലാൽ ബഹദൂർ ശാസ്ത്രി നേരത്തെ ഒരു ട്രെയിൻ അപകടത്തിന് പിന്നാലെ തന്റെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ മന്ത്രിസഭയിൽ നിന്ന് ഇത് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, പക്ഷേ അശ്വിനി വൈഷ്‌ണവിന് അൽപ്പം നാണക്കേട് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹം രാജിവെക്കണമെന്ന് നേരത്തെ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News