ഇടതുപക്ഷ ചിന്തയുടെ ഏറ്റവും വലിയ നഷ്ടമാണിത്; ശരദ് പവാർ

sitaram yechury

ഇടതുപക്ഷ ചിന്തയുടെ ഏറ്റവും വലിയ നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിയോഗമെന്ന് എൻസിപി നേതാവ് ശരദ് പവാർ. ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾക്കിടയിലെ ഒരു പ്രധാന ശബ്ദമായ യെച്ചൂരി എന്നും ഓർമിക്കപ്പെടുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ ശരദ് പവാർ പറഞ്ഞു.

Also Read: സീതാറാം യെച്ചൂരിയെ അവസാനമായി കണ്ടത് രണ്ട് വര്‍ഷം മുമ്പ്; ഓര്‍മകള്‍ പങ്ക് വച്ച് മുതിര്‍ന്ന നേതാവ് പി ആര്‍ കൃഷ്ണന്‍

മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പടയാളി ഇന്ന് കാലത്തിൻ്റെ തിരശീലയിൽ മറഞ്ഞു. ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾക്കിടയിലെ പ്രധാന ശബ്ദമായ യെച്ചൂരി എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിൻ്റെ അനുഭവസമ്പത്ത് കൊണ്ടാണ് തുടർച്ചയായി രണ്ടുതവണ സിപിഐഎം ജനറൽ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുത്തത്. ഇടതുപക്ഷ ചിന്തയുടെ ഏറ്റവും വലിയ നഷ്ടമാണിത്. തൊഴിലാളികളുടെയും കർഷകരുടെയും അവകാശ ശബ്ദമാണ് യെച്ചൂരിയുടെ വിടവാങ്ങലിലൂടെ നഷ്ടപ്പെടുന്നത്. സീതാറാം യെച്ചൂരിക്ക് എന്റെ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Also Read: ‘യെച്ചൂരിയുടെ വേര്‍പാട് ജനാധിപത്യ രാഷ്ട്രീയത്തിനും മതേതര ഭാരതത്തിനും കനത്ത നഷ്ടം’: ജോസ് കെ മാണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News