‘കേരളത്തിന് പുറത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്ന കാലഘട്ടമാണിത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കേരളത്തിന് പുറത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്ന കാലഘട്ടമാണ് ഇതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേരള മീഡിയ അക്കാദമിയുടെ മീഡിയ കോണ്‍ക്ലേവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹം: മന്ത്രി വി ശിവന്‍കുട്ടി

മാധ്യമപ്രവര്‍ത്തനത്തിന്റെ അസ്ഥികൂടം മാത്രമാണ് ഇന്ന് ദില്ലിയില്‍ അവശേഷിക്കുന്നത്. രാജ്യത്ത് ധ്രുവീകരണം സൃഷ്ടിക്കലാണ് ഇന്ത്യയിലെ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലിയെന്നും ജോണ്‍ ബ്രിട്ടാസ് എം പി വിമര്‍ശിച്ചു.

ആര്‍ക്കെതിരെയും എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്നവരാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ കേരളത്തിന് പുറത്ത് ആ സ്വാതന്ത്ര്യം ലഭിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ALSO READ:പരീക്ഷകള്‍ തടസപ്പെടുത്താന്‍ നീക്കവുമായി കെ എസ് യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News