‘വളയം അനുഗ്രഹയുടെ കൈകളില്‍ ഭദ്രം’; ഇത് ആത്മവിശ്വാസത്തിന്റെ കഥ

കോഴിക്കോട് ജില്ലയിലെ വടകര-പേരാമ്പ്ര റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യ ബസാണ് ഇപ്പോള്‍ ആ നാട്ടിലെ സംസാര വിഷയം. കാരണം നോവയെന്ന സ്വകാര്യ ബസിന്റെ സ്റ്റിയറിംഗ് പിടിക്കുന്നത് അനുഗ്രഹ എന്ന പെണ്‍കുട്ടിയാണ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അനുഗ്രഹയ്ക്ക് ചെറുപ്പം മുതല്‍ തന്നെ ഡ്രൈവിംഗ് ഇഷ്ടമാണ്.

Also Read: ബിനു അടിമാലിയുടെ സർജറി കഴിഞ്ഞു; വിവരങ്ങൾ പങ്കുവെച്ച് അനൂപ്

കഴിഞ്ഞയാഴ്ചയാണ് അനുഗ്രഹയ്ക്ക് ഹെവി ലൈസന്‍സ് കിട്ടിയത്. ഇതോടെ ബസ് ഡ്രൈവിംഗും തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിച്ചിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരി.

ലോജിസ്റ്റിക്കില്‍ ബിരുദാനന്തര ബിരുദധാരിയാണെങ്കിലും തന്റെ പാഷനായ ഡ്രൈവിംഗ് തുടരാനാണ് ഇഷ്ടമെന്ന് അനുഗ്രഹ പറയുന്നു.ബസ് ഓടിക്കണമെന്ന അനുഗ്രഹയുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയുമായി കുടുംബം കൂടെയുണ്ട്.അച്്ഛന്റെ സുഹൃത്തിന്റെ ബസിലാണ് അരങ്ങേറ്റം കുറിച്ചുള്ള അനുഗ്രഹയുടെ ഡ്രൈവിംഗ് . മേപ്പയൂര്‍ എടത്തില്‍ മുക്ക് മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് അനുഗ്രഹ.പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഹിമാചലല്‍ പ്രദേശില്‍ നടന്ന അഡ്വഞ്ചറസ് ക്യാമ്പില്‍ അനുഗ്രഹ പങ്കെടുത്തിരുന്നു.ഇത് സാഹസികതയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നെന്ന് അനുഗ്രഹ പറയുന്നു.

Also  Read: ‘അന്ന് ശല്യം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇന്ന് മകളെ വെട്ടിക്കൊന്നു’; ലഹരി ഉപയോഗം നാല് വര്‍ഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News