ഒരു സാന്‍വിച്ചിന് കൂടിവന്നാല്‍ എത്രരൂപയാകും, നൂറോ ഇരുന്നൂറോ രൂപ. എന്നാല്‍ ഇവിടെ ഒരു സാന്‍വിച്ചിന്റെ വില 17,500 രൂപയാണ്. ന്യൂയോര്‍ക്കിലെ സെറന്‍ഡിപിറ്റി 3 എന്നറിയപ്പെടുന്ന ഭക്ഷണശാലയാണ് ഇത്രയും വിലയുള്ള സാന്‍വിച്ച് നിര്‍മിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും വിലുള്ള സാന്‍വിച്ചിനുള്ള ഗിന്നിസ് റെക്കോര്‍ഡും ഈ സാന്‍വിച്ച് സ്വന്തമാക്കി.
View this post on Instagram
ദി ക്വിന്റെസന്‍ഷ്യല്‍ ഗ്രില്‍ഡ് ചീസ് സാന്‍വിച്ചെന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഏപ്രില്‍ പന്ത്രണ്ടിന് ദേശീയ ഗ്രില്‍ഡ് ചീസ് ദിനത്തോട് അനുബന്ധിച്ചാണ് സാന്‍വിച്ച് നിര്‍മിച്ചത്. നേരത്തേ ഈ റസ്‌റ്റോറന്റില്‍ ഈ സാന്‍വിച്ച് ലഭിച്ചിരുന്നു. പിന്നീട് അവര്‍ ഇത് മെനുവില്‍ നിന്ന് ഒഴിവാക്കി. സാന്‍വിച്ച് തിരിച്ചുവന്ന സന്തോഷം റസ്‌റ്റോറന്റ് അധികൃതര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
ഓര്‍ഡര്‍ ചെയ്ത് എട്ട് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് ഈ സാന്‍വിച്ച് ലഭിക്കുകയുള്ളൂ എന്നൊരു പ്രത്യേകതയുണ്ട്. ഫ്രഞ്ച് പുള്‍മാന്‍ ഷാംപെയ്ന്‍ ബ്രെഡുകൊണ്ടാണ് ഈ സാന്‍വിച്ച് ഉണ്ടാക്കുന്നത്. ട്രഫ്ള്‍ ബട്ടര്‍ കൊണ്ട് ബ്രഡുകള്‍ കവര്‍ ചെയ്യും. ഇതിന് മുകളില്‍ വൈറ്റ് ട്രഫ്ള്‍ ഓയില്‍ തേയ്ക്കും. ടോസ്റ്റ് ചെയ്‌തെടുക്കുന്ന സാന്‍വിച്ചിന്റെ അരികുകള്‍ ഭക്ഷ്യയോഗ്യമായ സ്വര്‍ണത്തരികള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. തക്കാളി സൂപ്പിന് പകരം സൗത്ത് ആഫ്രിക്കന്‍ ലോബ്‌സ്റ്റര്‍ ടൊമാറ്റോ ബിസ്‌ക്വാണ് ഇതിനൊപ്പം വിളമ്പുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം പാല്‍ ഉത്പാദിപ്പിക്കുന്ന ഇറ്റയിലെ ഒരു തരം പശുവിന്റെ പാലില്‍ നിന്നുണ്ടാക്കുന്ന ചീസാണ് ഈ സാന്‍വിച്ചിനായി ഉപയോഗിക്കുന്നത്. അപൂര്‍വമായി ലഭിക്കുന്ന ഈ ചീസ് ഏറെ രുചികരമാണ്. അതാണ് സാന്‍വിച്ചിന് വില കൂടാന്‍ കാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here