ഇതുകൊണ്ടാണ് ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറയുന്നത്

ശരീരത്തിന് ഏറ്റവും ഗുണമുള്ള ഭക്ഷണമാണ് നാരുകൾ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍. നിരവധി ഗുണങ്ങൾ ആണ് ഫൈബർ അടങ്ങിയ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നത്. ശരീര ഭാരം കുറയ്ക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഫൈബർ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കഴിയും.

ALSO READ : ഓണ വിപണി; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫൈബർ അടങ്ങിയ ആഹാരം കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ, ഓറഞ്ച്,പഴം ,ഗ്രീൻ പീസ്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ തുടങ്ങിയവയെല്ലാം ഫൈബർ നന്നായി അടങ്ങിയ ഭക്ഷണങ്ങൾ ആണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. അതുകൊണ്ടു തന്നെ ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News