വണ്ണം കുറയണോ ? ദിവസവും ഈ ജ്യൂസ് ശീലമാക്കിക്കോളൂ, ഫലം ഉറപ്പ്

വൈറ്റമിന്‍ സിയുടെ കലവറയാണ് ബീറ്റ്‌റൂട്ട്. അമിത വണ്ണം കുറയാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ബീറ്റ്‌റൂട്ട് ജ്യൂസാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

Also Read : അച്ചാര്‍ കുറേനാള്‍ കേടുവരാതെ സൂക്ഷിക്കണോ ? എങ്കില്‍ ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കൂ

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ വളരെ പെട്ടന്ന് തന്നെ രക്തസമ്മര്‍ദ്ധം കുറയും. ബീറ്റ്‌റൂട്ടിലുളള നൈറേറ്റ്‌സ് നൈട്രിക് ആസിഡ് ആയി മാറി രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിലൂടെ രക്തം സ്വച്ഛമായൊഴുകുന്നു.

നിങ്ങളൊരു ബോഡിബില്‍ഡര്‍ ആണോ?എന്നാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാന്‍ മറക്കണ്ട.സാധാരണ ആളുകളേക്കാള്‍ ജ്യൂസ് കുടിച്ച ആളിന് 16 ശതമാനം അധികം വര്‍ക്കൗട്ട് ചെയ്യാനാവും.

Also Read : രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കാം ഗാര്‍ലിക് ചിക്കന്‍

ബീറ്റ്‌റൂട്ടിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.പാന്‍ക്രിയാറ്റിക്,സ്തന,പ്രോസ്റ്റേറ്റ് ക്യാന്‍സറുകളെ തടയാന്‍ ബീറ്റ്‌റൂട്ടിന് കഴിയും. രാഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയും.വൈറ്റമിന്‍ സി,ഫൈബര്‍,പൊട്ടാസ്യം പോലുളള ധാതുക്കള്‍,വൈറ്റമിന്‍ ബി എന്നിവയുടെ കലവറയാണ് ബീറ്റ്‌റൂട്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News