‘ഈ മോഹന്‍ലാല്‍ പടം ഏറെ സ്‌പെഷ്യല്‍’; ‘എല്‍ 360’ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രേക്ഷകര്‍, വീഡിയോ

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘എല്‍ 360’യില്‍ വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രേക്ഷകര്‍. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. സിനിമയുടെ ലോക്കേഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മണ കമ്പനിയായ രെജപുത്ര. ഇത് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.

ALSO READ:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

‘ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ക്രിയേറ്റിങ് മാജിക്’ എന്ന കണ്‍സപ്റ്റിലെടുത്ത വീഡിയോ സിനിമയുടെ ബിഹൈന്‍ഡ് ദ സീനാണ്. സിനിമയ്ക്ക് ആശംസയറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എല്‍ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശോഭനയാണ് നായികയായി എത്തുന്നത്. തരുണും കെ ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് ‘എല്‍ 360’-യ്ക്ക് സംഗീതമൊരുക്കുന്നത്.

ALSO READ:അതിരപ്പിള്ളിയില്‍ കിണറ്റില്‍ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News