കോടിക്കിലുക്കത്തിൽ കിഷ്ക്കിന്ധാകാണ്ഡം, ബ്ലോക്ക്ബസ്റ്റർ അടിച്ച് എ ആർ എം; ബോക്സോഫീസിൽ വീണ്ടും മലയാള സിനിമയുടെ തേരോട്ടം

ARM 3D

ക‍ഴിഞ്ഞ വർഷത്തെ പരാജയഭാരങ്ങളുടെ കെട്ടിറക്കി വച്ച് ഈ വർഷം മലയാള സിനിമ നടത്തുന്ന തേരോട്ടത്തിന് ഈ മാസവും സ്റ്റോപ്പില്ല. ആസിഫ് അലി നായകനായ
കിഷ്ക്കിന്ധാകാണ്ഡം, ടോവിനോ തോമസ് നായകനായ അരവിന്ദന്‍റെ രണ്ടാം മോഷണം എന്നീ സിനിമകൾ ആണ് പ്രതീക്ഷിച്ച കളക്ഷൻ കണക്കുകളും ഭേദിച്ച് ഇപ്പോ‍ഴും ബോക്സ്ഓഫീസിൽ പ്രകമ്പനം തീർക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടിയ കിഷ്ക്കിന്ധാകാണ്ഡം ഇത് വരെ 77.4 കോടിയാണ് നേടിയിരിക്കുന്നത്. അവസാന ദിന കളക്ഷനിൽ 80 മുതൽ 82 കോടി വരെ നേടി ക്ലോസ് ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ.

ALSO READ; ഒരു കില്ലാഡി തന്നെ! പുല്ലുവെട്ടാൻ മുതൽ കുട്ടികളെ പരിപാലിക്കാൻ വരെ, ഹിറ്റായി മസ്കിന്റെ റോബോട്ട്

ആസിഫ് അലിയുടെ ആദ്യത്തെ 50 കോടി കൂടിയാണ് കിഷ്ക്കിന്ധാകാണ്ഡം. ദിൻജിത് അയ്യത്താന്‍റെ സംവിധാനത്തിൽ ഗുഡ് വിൽ എന്‍റർടൈൻമെന്‍റ് നിർമ്മിച്ചു ആസിഫ് അലിയും അപർണ്ണ ബാലമുരളിയും വിജയ രാഘവനും പ്രധാന വേഷത്തിൽ വന്ന സിനിമ, സംവിധാന മികവ് കൊണ്ടും മികച്ച തിരക്കഥ കൊണ്ടുമാണ് ജനശ്രദ്ധ നേടിയത്.

ALSO READ; സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതി; നടന്‍ ബാലയ്ക്ക് ജാമ്യം

അതെ സമയം ടോവിനോയുടെ ബിഗ് ബജറ്റ് ചിത്രം ‘ARM 3D’ കളക്ഷൻ നൂറു  കോടി
കടന്നു. 102 കോടിയാണ് ചിത്രത്തിന്‍റെ ഇത് വരെയുള്ള കളക്ഷൻ. ബേസിൽ
ജോസഫിന്‍റെ സംവിധാന സഹായിയാരുന്ന ജിതിൻ ലാലിന്‍റെ ആദ്യ സംവിധാന
സംരംഭമാണ് ‘ARM 3D’. നാൽപ്പത് കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്.
ഇതോടെ ഈ വർഷം 100 കോടി കടന്ന ചിത്രങ്ങളിൽ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആട്ജീവിതം, ആവേശം എന്നിവക്കൊപ്പം എ ആർ എമ്മും സ്ഥാനം നേടി. ആദ്യമായാണ് മലയാള സിനിമയിൽ ഇത്രയും സിനിമകൾ നൂറു കോടി എന്ന കടമ്പ കടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News