രാജ്യത്തെ ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സംസ്ഥാനം കേരളമാണ്. ഈ വര്‍ഷം ആദ്യം പുറത്തുവന്ന കണക്കുകള്‍ മാത്രം സൂചിപ്പിക്കുന്നത് 5580 കോടി രൂപയോളമാണ് ഭൂമിയേറ്റെടുക്കുന്നതിന് അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനം ചെലവഴിച്ചത്. ഇത് കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പെടെ ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നും വളരെ പിന്നിലാണ്. അതില്‍ പ്രധാനപ്പെട്ട സംസ്ഥാനങ്ങല്‍ ഗുജറാത്തും മധ്യപ്രദേശുമാണ്. ഈ കാലയളവില്‍ ഹരിയാന 3114 കോടി ചെലവഴിച്ചപ്പോള്‍ യുപി 2301 കോടിയാണ് ചെലവഴിച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട് ചെലവഴിച്ചത് 235 കോടിയാണ്. മിക്ക സംസ്ഥാനങ്ങളിലും റോഡ് വികസനം എന്‍എച്ച്എഐ നേരിട്ടു നടത്തുമ്പോഴാണ് എന്‍എച്ച് 66 വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 25%ത്തോളം ചെലവം കേരളം വഹിക്കുന്നത്.
ALSO READ: കുതിച്ചുയരാന്‍ എയര്‍ ഇന്ത്യ; നൂറ് എയര്‍ബസുകള്‍ കൂടി വരുന്നു
ഇതോടെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്ന നമ്മുടെ കേരളത്തിലെ ഒരു പ്രഭാത ദൃശ്യമാണ് വൈറലായിരിക്കുന്നത്. ഇത് ഏതെങ്കിലും വിദേശ രാജ്യത്തെ കാഴ്ചയല്ല. നമ്മുടെ കേരളത്തിലെ ഒരു പ്രഭാത ദൃശ്യമാണ്. മലപ്പുറം ജില്ലയിലെ വട്ടപ്പാറ വളവ്. നാടിന്റെ കാഴ്ചകള്‍ക്ക് പുതു ചരിത്രം സമ്മാനിച്ചുകൊണ്ട് ദേശീയപാത വികസനം അതിവേഗം പുരോഗമിക്കുകയാണെന്നാണ് മന്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഏതായാലും സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
മലയാളികളുടെ ചിരകാല സ്വപ്നമായ ദേശീയപാത 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി പണം നല്‍കുന്നത്. ദേശീയപാതാ വികസനത്തില്‍ വിവിധ വകുപ്പുകളെ കൃത്യമായി എകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ കാര്‍ഷിക – വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here