നവകേരള യാത്ര മികച്ച പരിപാടി; മുഖ്യമന്ത്രിയുടെ സദസ് പാലക്കാട് വന്‍ വിജയം; പ്രഭാത യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്

നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനമധ്യത്തിലിറങ്ങി ജനങ്ങളെ കാണുമ്പോള്‍, മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പാലക്കാടിന്റെ ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തനിക്ക് അവസരം കിട്ടിയെന്ന് ഗോപിനാഥ് പറഞ്ഞു.

Also Read : തൃശൂർ കേരളവർമ്മ കോളേജിൽ ഇന്ന് റീകൗണ്ടിങ്

ആ അവസരം ഞാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. നവകേരള യാത്ര നല്ല യാത്രയാണെന്നും മുഖ്യമന്ത്രിയുമായി സംവാദം നടത്താന്‍ മുഖ്യമന്ത്രി കാണിച്ച തന്റേടമുള്ള തീരുമാനമാണിതെന്നും ഗോപിനാഥ് പറഞ്ഞു. താന്‍ ഉറച്ച കോണ്‍ഗ്രസ്സുകാരനാണെന്നും കോണ്‍ഗ്രസ്സില്‍ തുടരാന്‍ ആഗ്രഹിക്കുന്നയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read :ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ബാക്കി തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീട് പറയാന്‍ അവസരം കിട്ടിയാല്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ വളരെ സന്തോഷവാനായിട്ടാണ് സദസില്‍ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടി പാലക്കാട് വന്‍ വിജയമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News