‘എഡിജിപിയെ സസ്‌പെൻഡ് ചെയ്യാൻ ഈ ഒരൊറ്റ കാരണം മതി’ ; അജിത്കുമാറിനെതിരെ ആരോപണം കടുപ്പിച്ച് പി വി അൻവർ

എഡിജിപി എം ആർ അജിത്കുമാറിനെതിരെ കൂടുതൽ ആരോപണം ഉയർത്തി നിലമ്പൂർ എം എൽ എ പിവി അൻവർ. എഡിജിപിയെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യണം. നിലവിൽ എസ് ഐ ടി യുടെ അന്വേഷണം നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. എന്നാൽ എസ് ഐ ടി യുടെ അന്വേഷണത്തിന് സമാന്തരമായ അന്വേഷണം നടക്കുന്നുണ്ട്. അതിന് പിന്നിൽ അജിത്‌കുമാർ ആണ് – പി വി അൻവർ പറഞ്ഞു.

ALSO READ : മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ചു കൊന്ന കേസ് ; പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും

എ ഡി ജി പിയുടെ ഈ അന്വേഷണം ചട്ടലംഘനമാണെന്നും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ ഈ കാരണം മാത്രം മതിയാകുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. കൂടാതെ വിജിലൻസ് അന്വേഷണം വൈകാൻ കാരണം ഫയൽ മുഖ്യമന്ത്രിയുടെ മുന്നിൽ എത്താൻ വൈകിയത് കൊണ്ടാണെന്നും, അതിന് പിന്നിൽ പൊളിറ്റിക്കൽ സെക്രട്ടറി ആണോ എന്ന് സംശയിക്കുന്നു എന്നും അൻവർ കൂട്ടിച്ചേർത്തു.

‘വിജിലൻസ് അന്വേഷണം വൈകാൻ കാരണം ഫയൽ മുഖ്യമന്ത്രിയുടെ മുന്നിൽ എത്താൻ വൈകിയത്. 8 ദിവസത്തോളം വൈകിയാണ് ഫയൽ എത്തിയത്. അതിന് പിന്നിൽ പൊളിറ്റിക്കൽ സെക്രട്ടറി ആണോ എന്ന് സംശയിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ അനുമതിയില്ലാതെ പാരലലായി അജിത് കുമാർ പോലീസ് ഉദ്യോഗസ്ഥരെ വച്ചുകൊണ്ട് അന്വേഷിക്കുന്നു. ഇത് ചട്ടലംഘനമാണ്. ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പ് ഉണ്ട് എന്ന ബോധ്യത്തിൽ ആണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകിയത്. സർക്കാർ അതിന് അംഗീകാരവും നൽകി. പാർട്ടിക്ക് നൽകിയ പരാതിയിൽ പാർട്ടി അന്വേഷണം നടത്തും – പി വി അൻവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News