വീണ്ടും വൈറലായി ‘തൗബ തൗബ’; വിക്കി കൗശലിന്റെ കമന്റ് കണ്ട് ഞെട്ടി ആരാധകര്‍

വിക്കി കൗശലിന്റെ വൈറല്‍ ഗാനം ‘തൗബ തൗബ’യ്ക്ക് ഒരു സ്ത്രീ തന്റെ കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 55 ദശലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടത്. വീഡിയോ കണ്ട വിക്കി വീഡിയോയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഒറ്റവാക്കില്‍ പറഞ്ഞത് ‘കൊള്ളാം’ എന്നായിരുന്നു.

ALSO READ :നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി; കഴിഞ്ഞ പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിച്ചേക്കും

ഇന്‍സ്റ്റാഗ്രാമില്‍ 81,000-ത്തിലധികം ഫോളോവേഴ്സുള്ള രൂപാലി സിങാണ്് തന്റെ ഡാന്‍സ് വീഡിയോ ഇന്റസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
സാരി ധരിച്ച രൂപാലി തന്റെ രണ്ട് കുട്ടികളോടൊപ്പം പാട്ടിന് നൃത്തം ചെയ്ന്നതും കുട്ടികള്‍ അവരോടപ്പം ചുവടുവെക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.ഇത്തരം ഡാന്‍സ് വീഡിയോകള്‍ പലപ്പോഴായി രൂപാലി പോസ്റ്റ് ചെയ്യാറുണ്ട്.

ALSO READ :നിങ്ങളെ പ്രമേഹം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

വിക്കി കൗശലിനെ കൂടാതെ, ‘തൗബ തൗബ’ കൊറിയോഗ്രാഫി ചെയ്ത ബോസ്‌കോ മാര്‍ട്ടിസും, രൂപാലിയുടെ വീഡിയോയോട് പ്രതികരിച്ചു. മുംബൈയിലെ ഡാന്‍സിങ്ങ് പോലീസ്’ അമോല്‍ കാംബ്ലെ ‘ക്യാ ബാത് ഹേ’ എന്ന്് പറഞ്ഞാണ് വിഡിയോയോട് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News