ഈ ലോകകപ്പ് ഇത്തിരി സ്‌പെഷ്യലാണ്… റണ്ണേഴ്‌സ് അപ്പിന് ആഹ്ലാദം, ഇന്ത്യയ്ക്കും ഇരട്ടി മധുരം

മറ്റ് ലോകകപ്പ് മത്സരങ്ങളില്‍ നിന്നും കുറച്ച് വ്യത്യസ്തമാണ് കഴിഞ്ഞ ദിവസം അവസാനിച്ച ടി20ഐ ലോകകപ്പ് മത്സരം. കാരണം മറ്റൊന്നുമല്ല, വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും ലഭിച്ച സമ്മാന തുക തന്നെയാണ്. കോടികളാണ് ടി20 ലോകകപ്പിലെ ജേതാക്കള്‍ക്കും പുറത്തായവര്‍ക്കും ഉള്‍പ്പെടെ ലഭിച്ചത്. ഈ ലോകകപ്പില്‍ ടീമുകള്‍ക്കുള്ള സമ്മാനമായി മാത്രം നല്‍കിയത് 93.80 കോടി രൂപയാണ്. ഇത് കഴിഞ്ഞ ലോകകപ്പുകളെ അപേക്ഷിച്ച് ഇരട്ടിയാണ്.

ALSO READ:  ഹലോ ജൂലായ്… ചില മാറ്റങ്ങള്‍ അറിയാം! ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്‌തോ?

അതായത്, ദക്ഷിണാഫ്രിക്കയ്്ക്ക് 10.62 കോടിയാണ് റണ്ണേഴ്‌സ് അപ്പിനുള്ള സമ്മാന തുക ലഭിച്ചപ്പോള്‍ ജേതാക്കളായ ഇന്ത്യയ്ക്ക് ലഭിച്ചത് 20.42 കോടിയാണ്. ചരിത്രത്തിലാദ്യമായി സെമി ഫൈനലിലെത്തിയ അഫ്ഗാനും ഇന്ത്യയോട് തോറ്റ് പുറത്തായ ഇംഗ്ലണ്ടിനും 6.25 കോടി ലഭിച്ചപ്പോള്‍ സൂപ്പര്‍ എട്ടില്‍ നിന്ന് പുറത്തായ യുഎസ്എ, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് 3.18 കോടി രൂപ വീതമാണ് ലഭിച്ചത്.

ALSO READ:  വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ തിരയിൽപ്പെട്ട് മരിച്ചു

അതേസമയം പാകിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്ക് 2.06 കോടി വീതവും നെതര്‍ലാന്‍ഡ്, നേപ്പാള്‍, പിഎന്‍ജി, നമീബിയ, ഒമാന്‍, അയര്‍ലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് 1.87 കോടി രൂപ വീതവും ലഭിക്കും.ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തില്‍ ജയിച്ച ഒരോ മത്സരത്തിനും 26 ലക്ഷം രൂപ വീതവും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News