ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്

ഈ വർഷം ഡിസംബറിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്. തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഇത്തവണ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകുമെന്നും അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

ALSO READ: രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

അതേസമയം സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തിയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14,15, 16,17 തിയതികളിൽ നടത്തും. ടിടിഐ, പിപിടിടിഐ കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തും. സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും. കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂരിലാണ് നടത്തുന്നത്.

ALSO READ: ‘പ്രണയം പകയായി’, കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു’; കാലിന് പരിക്കേറ്റ യുവതി ചികിത്സയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News