ഇക്കൊല്ലത്തെ സംസ്ഥാന ഹജ് ക്യാമ്പിന് കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടക്കമായി

ഇക്കൊല്ലത്തെ സംസ്ഥാന ഹജ് ക്യാമ്പിന് കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടക്കമായി. പുലർച്ചെ 12.35 നാണ് കരിപ്പൂരിൽ നിന്ന് ആദ്യ ഹജ് വിമാനം പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. ഹാജിമാർ കരിപ്പൂർ ഹജ് ഹൗസിൽ എത്തിത്തുടങ്ങി. വരവേൽക്കാൻ ഹജ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.

Also Read: മോദിക്കും ബിജെപിക്കും വോട്ടില്ല; ഹരിയാനയില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും കൈവിട്ട് ജാട്ട് വിഭാഗത്തിന് പിന്നാലെ രജപുത്ര സമുദായവും

ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്. സഹായത്തിനായി കൂടുതൽ കൗണ്ടറുകളും സജ്ജമാണ്. പൂർണ സംത്യപ്തിയിലാണ് ഹാജിമാരും. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. മെയ് 26 നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്.

Also Read: സംസ്ഥാനത്ത് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News