തെരഞ്ഞെടുപ്പിന് മുൻപ് തോമസ് ചാഴിക്കാടനും ഫ്രാൻസിസ് ജോർജും ‘മുഖാമുഖം’

തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ കോട്ടയത്ത് തെരഞ്ഞെടുപ്പ് രംഗം മുഖാമുഖം കണ്ട് തോമസ് ചാഴികാടനും ഫ്രാന്‍സിസ് ജോര്‍ജും. കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങിലായിരുന്നു ഈ ഒത്തുചേരല്‍. തെരഞ്ഞെടുപ്പ് ചൂട് പോലെ കോട്ടയത്തെ ചൂടും അല്‍പ്പം കൂടുലാണെന്നാണ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്.

ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കോട്ടയം ടീമിന്റെ ജേഴ്‌സി പ്രകാശന ചടങ്ങിലായിരുന്നു ഇരു സ്ഥാനാര്‍ത്ഥികളും എത്തിയത്. കോട്ടയം പ്രസ്സ് ക്ലബില്‍ ചാഴികാടനും ഫ്രാന്‍സിസ് ജോര്‍ജും ചേര്‍ന്ന് ജേഴ്‌സി പ്രകാശനം ചെയ്തു. ഒരുമിച്ച് കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ സൗഹൃദ സംഭാഷണവും നടത്തി.

Also Read : പേട്ടയില്‍ കുട്ടിയെ കാണാതായ സംഭവം; മേരിയെ കണ്ടെത്തിയ ബ്രഹ്‌മോസിന് സമീപം പൊലീസ് പരിശോധന

ചാഴികാടന്‍ അകത്തേക്ക് കയറി വന്നപ്പോള്‍ ചില്ലു വാതില്‍ തുറന്നത് ഫ്രാന്‍സിസ് എത്തിയതോടെ കാമറ ഫ്‌ലാഷുകള്‍ മിന്നി. സ്വകാര്യ ചടങ്ങുകളിലും പൊതു പരിപാടികളിലും ഒരുപോലെ സജീവമാണ് ഇരുവരും. കേരള കോണ്‍ഗ്രസുകളുടെ പോരാട്ടം കൊണ്ടും കോട്ടയത്തെ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News