പുതിയ ഒന്നും ബജറ്റിലില്ലെന്നും വാചകമേളയാണ് കേന്ദ്ര മന്ത്രി നടത്തിയതെന്നും മുൻ മന്ത്രി തോമസ് ഐസക്. നിയമങ്ങൾ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു പോലെയാണ്. കേരളത്തിന് മേൽ കുതിരകയറാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പ് കേരളം ചർച്ച ചെയ്യണമെന്നും കൂട്ടിച്ചേർത്തു.
Also read:‘ബജറ്റ് മോദി സർക്കാരിന്റെ വർഗീയ സ്വഭാവം വെളിവാക്കുന്നത് ‘: ബിനോയ് വിശ്വം എം പി
രാജ്യത്ത് കാർഷിക മുരടിപ്പാണ്. കാർഷിക മേഖലയെ ഉണർത്താൻ ബജറ്റിലൊന്നുമില്ല. വ്യവസായികൾക്കും സഹായമൊന്നുമില്ല. 24 ലക്ഷം കോടി നികുതി പിരിക്കാനുണ്ട്. ചെലവ് ചുരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തല തിരിഞ്ഞ നയമാണ് മോദി ഭരണം സ്വീകരിക്കുന്നത്.
നോട്ട് നിരോധനം മണ്ടത്തരമാണ്. നാഗ്പൂരിലെ വട്ടന്മാർ പറയുന്നതാണ് നടപ്പാക്കുന്നത്. സമ്പദ് വ്യവസ്ഥക്ക് ഒരു നേട്ടവുമില്ല. ഒരു മേഖലക്കും വളർച്ചയുണ്ടായില്ല. കേന്ദ്രാവിഷ്കൃത സ്കീമുകൾ ഒന്നുമില്ലാത്ത ബജറ്റാണ്. ബജറ്റ് ജന വിരുദ്ധമാണ്. കള്ളക്കണക്കുകൾ വച്ചുള്ള ബജറ്റാണ് ഇതെന്നും തോമസ് ഐസക് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here