‘കുറ്റിയും പറിച്ചുകൊണ്ട് ഓടി ഇഡി’: ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്ക്

കിഫ്ബി മസാല ബോണ്ടിൽ നിയമലംഘനമുണ്ടെന്ന് കാട്ടി തനിക്ക് അയച്ച സമൻസുകളെല്ലാം പിൻവലിച്ച ഇഡി നടപടിയിൽ പ്രതികരണവുമായി തോമസ് ഐസക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മൾ പറയാറില്ലേ, അതുപോലൊരു അഭ്യാസം” ഇങ്ങനെയായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. തങ്ങളുടെ കൈയിൽ ചില പുതിയ വിവരങ്ങൾ കിട്ടിയിട്ടുണ്ട്.

ALSO READ: യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണം; അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാം എന്നൊക്കെ പറഞ്ഞു നോക്കിയതാണെന്നും കോടതി ചെവികൊടുത്തില്ലയെന്നും അദ്ദേഹം പറഞ്ഞു. തെളിവ് ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്ക് എന്നായി കോടതി. തനിക്കും അതിനോടു വിരോധമില്ല. തന്റെ റിട്ട് തനിക്കെതിരായി ഒരു അന്വേഷണവും പാടില്ലെന്നല്ലയെന്നും ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം പറ്റില്ലായെന്നു മാത്രമായിരുന്നു വാദം. അതും കോടതി അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: നിറഞ്ഞ പുഞ്ചിരിയുമായി നവകേരള സദസിനെ വരവേറ്റ് ജനങ്ങൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News