സാന്റിയാഗോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാരിക്കൂട്ടിയതില്‍ അഴിമതി ആരോപണവുമായി തോമസ് ഐസക്. സാന്റിയാഗോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കോടികള്‍ ബിജെപിക്ക് നല്‍കിയതിന്റെ പ്രത്യുപകാരമാണ് ലോട്ടറി നിയമത്തില്‍ മാറ്റം വന്നത്. ലോട്ടറി നികുതിയില്‍ കേന്ദ്രം മാറ്റം വരുത്തിയത് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയെന്നും തോമസ് ഐസക് കൈരളി ന്യൂസിനോട് പറഞ്ഞു.
ALSO READ:പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന് നിലപാടെടുക്കാന്‍ സാധിക്കുന്നില്ല: എളമരം കരീം എം പി
സാന്റിയാഗോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കോടികള്‍ ബിജെപിക്ക് നല്‍കിയതിന്റെ പ്രത്യുപകാരമാണ് ലോട്ടറി നിരക്കുകള്‍ ഏകീകരിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്‍ സുപ്രീംകോടതിയെ സമീപിച്ച ശേഷമാണ് ബിജെപി സര്‍ക്കാര്‍ ലോട്ടറി നിയമം അട്ടിമറിക്കാന്‍ ശ്രമിച്ചത്. നിര്‍മ്മലാ സീതാരാമന്‍ ലോട്ടറി നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയത് കൊടിയ അഴിമതിയാണ്. 2019-ല്‍ നിര്‍മ്മലാ സീതാരാമന്‍ മന്ത്രിയായപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന ലോട്ടറി ജി എസ് ടി നിരക്കുകള്‍ ഏകീകരിച്ചു. സാന്റിയാഗോ മാര്‍ട്ടിന്റെ കോണ്‍ട്രാക്ട് ലോട്ടറികളുടെ നികുതി 28% നിന്ന് 12% ആക്കാന്‍ വേണ്ടിയായിരുന്നു കേന്ദ്ര ഇടപെടലെന്നും തോമസ് ഐസക് ആരോപിച്ചു.
ALSO READ:ബിജെപിക്ക് വോട്ടില്ല! സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here