പത്തനംതിട്ടയില്‍ ഇടത് മുന്നണി തകര്‍പ്പന്‍ വിജയം നേടുമെന്ന് ഡോ. തോമസ് ഐസക്

പത്തനംതിട്ടയില്‍ ഇടത് മുന്നണി തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ടി എം തോമസ് ഐസക്. വോട്ടിങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം പത്തനംതിട്ടയില്‍ വിജയക്കുമെന്ന് യുഡിഎഫ്, എന്‍ഡി എ സ്ഥാനാര്‍ത്ഥികളും അവകാശപ്പെട്ടു.

വോട്ടിംഗ് ശതമാനത്തിലെ കുറവുതന്നെയാണ് മുന്നണികളുടെ വിജയപ്രതീക്ഷയും ആശങ്കയും. 2019ലെ വോട്ടിംഗ് ശതമാനത്തേക്കാള്‍ 10% ത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇത് എല്‍ഡിഎഫിന് ഗുണം ചെയ്യും എന്നാണ് തോമസ് ഐസക്കിന്റെ കണക്കു കൂട്ടല്‍. യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം.

Also Read : 2004ന് ശേഷം ഏറ്റവും കുറഞ്ഞ പോളിംഗ്; എറണാകുളത്തെ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവില്‍ ആശങ്കയോടെ യുഡിഎഫ്

ആന്റോ ആന്റണിക്ക് എതിരായുള്ള ഭരണവിരുദ്ധ വികാരം ഇതില്‍ കാരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. മത ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അകലം പാലിച്ചതും ആന്റോ ആന്റണിക്ക് തിരിച്ചടിയാകാന്‍ തന്നെയാണ് സാധ്യത.

തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ച കള്ളവോട്ട് ആരോപണം ആന്റോ വീണ്ടും ഉന്നയിച്ചപ്പോള്‍, പരാജയഭീതി മൂലമാണ് ഇത്തരം ആരോപണമെന്ന് ഇടത് മുന്നണി പ്രതികരിച്ചു. പത്തനംതിട്ടയില്‍ ഇത്തവണ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ നിന്നും അകലം പാലിച്ചത് യുഡിഎഫ് പാളയത്തില്‍ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News